വാട്സാപ്പിലൂടെ ഇനി ക്രെഡിറ്റ് സ്കോർ പരിശോധിക്കാം

വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിലേക്ക് വായ്പ എടുക്കാൻ എത്തുമ്പോഴായിരിക്കും ക്രെഡിറ്റ് സ്കോർ അഥവാ സിബിൽ സ്കോറിനെ കുറിച്ച് അറിയുക. എന്താണ് ക്രെഡിറ്റ് സ്‌കോർ? ഒരു വ്യക്തിക്ക് എത്ര രൂപ വരെ വായ്പ നൽകണം എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് ഈ ക്രെഡിറ്റ് സ്കോറാണ്. ബാങ്കിൽ എത്തുമ്പോൾ ആയിരിക്കും ക്രെഡിറ്റ് സ്‌കോർ കുറവുള്ളത് പലപ്പോഴും അറിയുക. ഇങ്ങനെ വരുമ്പോൾ വായ്പ തുക കുറയും. വായ്പ എടുക്കാൻ എത്തുന്നതിന് മുൻപ് തന്നെ എങ്ങനെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കും? ഇതിനായി ഇനി ബാങ്കുകളിലോ വായ്പ ലഭിക്കുന്നിടത്തോ എത്തേണ്ട പകരം വാട്സാപ്പിലൂടെ തന്നെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാം. എക്‌സ്‌പീരിയൻ ഇന്ത്യ എന്ന ഡാറ്റാ അനലിറ്റിക്‌സ് ആൻഡ് ഡിസിഷനിംഗ് കമ്പനിയാണ് വാട്സാപ്പിലൂടെ ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ കണ്ടെത്താൻ സഹായിക്കുന്നത്.

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് ആക്ട് 2005 പ്രകാരം ഇന്ത്യയിൽ ലൈസൻസ് നേടിയ ആദ്യത്തെ ക്രെഡിറ്റ് ബ്യൂറോയാണ് എക്സ്പീരിയൻ ഇന്ത്യ. വാട്സാപ്പിലൂടെ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് സ്‌കോർ സൗജന്യമായി പരിശോധിക്കാം. ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്രെഡിറ്റ് ബ്യൂറോ ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്നത്. ഇനി മുതൽ വാട്സാപ്പിലൂടെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുകയും അനലൈസ്‌ ചെയ്യാനും കഴിയും.

വാട്സാപ്പിലൂടെയുള്ള സേവനത്തിന്റെ നേട്ടം എന്തെന്നാൽ, ഒരു വ്യക്തിക്ക് സ്ഥല സമയ പരിമിതികളില്ലാതെ എവിടെയിരുന്നും ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാവുന്നതാണ്. പതിവായി ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുന്നതിലൂടെ മികച്ച ഒരു ക്രെഡിറ്റ് പ്രൊഫൈൽ നിലനിർത്താൻ ഒരു വ്യക്തിക്ക് സാധിക്കും. അത് ഭാവിയിൽ വായ്പകൾ ലഭിക്കാൻ സഹായകമായിരിക്കും.

എക്‌സ്‌പീരിയൻ ഇന്ത്യയിലൂടെ എങ്ങനെ സൗജന്യമായി ക്രെഡിറ്റ് സ്കോർ പരിശോധിക്കാം?

എക്സ്പീരിയൻ ഇന്ത്യയുടെ വാട്ട്‌സ്ആപ്പ് നമ്പറായ +91-9920035444-ലേക്ക് ‘ഹേയ്’ എന്ന് മെസേജ് അയക്കുക
നിങ്ങളുടെ പേര്, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ പോലുള്ള കുറച്ച് അടിസ്ഥാന വിശദാംശങ്ങൾ നൽകുക
വാട്ട്‌സ്ആപ്പ് വഴി നിങ്ങളുടെ എക്സ്പീരിയൻ ക്രെഡിറ്റ് സ്കോർ ലഭിക്കും.
ക്രെഡിറ്റ് റിപ്പോർട്ട് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിൽ ലഭിക്കും.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.

ഭവന നിര്‍മ്മാണത്തിന് ഭൂമി:താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5

സ്‌പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഡയറി സയന്‍സ് കോളേജിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുടെ അസല്‍, പകര്‍പ്പ്, കീം അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണഗിരി ടൗണ്‍, സ്റ്റേഡിയം, ടവര്‍, മധുകൊല്ലി, വിവേകാനന്ദ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വയനാട്ടിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റോഡുകൾ അനിവാര്യം – പ്രിയങ്ക ഗാന്ധി എം. പി

വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.