സംയുക്ത ക്രിസ്മസ് ആഘോഷം 17 ന് മാനന്തവാടിയില്‍

മാനന്തവാടി: ടൗണ്‍ പരിസരത്തുള്ള വിവിധ അപ്പസ്‌തോലിക സഭകളായ സെന്റ് പീറ്റര്‍ & പോള്‍ ചര്‍ച്ച്, സെന്റ് ജോര്‍ജ്ജ് യാക്കോബായ ചര്‍ച്ച്, ഹോളി ട്രിനിറ്റി സിഎസ്‌ഐചര്‍ച്ച്, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, അമലോത്ഭാവ മാതാ ദേവാലയം, സെന്റ് തോമസ് മലങ്കര കാത്തലിക്ക് ചര്‍ച്ച്, ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, മാര്‍ത്തോമ ചര്‍ച്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് സംഗമവും, ക്രിസ്തുമസ് റാലിയും ഡിസംബര്‍ 17ന് നടത്തപ്പെടുന്നു. മാനന്തവാടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമുള്ള സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ദേവാലയത്തില്‍ നിന്നും വൈകിട്ട് 4 മണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെയുളള വര്‍ണ്ണാഭമായ ക്രിസ്തുമസ് റാലി ആരംഭിക്കും . റാലി ടൗണ്‍ ചുറ്റി ലിറ്റില്‍ ഫ്‌ളവര്‍ യു.പി .സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കുന്നു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപതയുടെ സഹായമെത്രാന്‍ മോസ്റ്റ് റവ. ഡോക്ടര്‍ അലക്‌സ് താരാമംഗലം മെത്രാപ്പോലീത്ത ക്രിസസ്തുമസ് സന്ദേശം നല്‍കുന്നതാണ്. പൊതു സമ്മേളനത്തില്‍ വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്നതാണ്. ക്രിസ്തുമസ് പാപ്പാമത്സരം, വിവിധ കലാപരിപാടികള്‍ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടും.മാനന്തവാടി പ്രദേശത്തുള്ള വിവിധ അപ്പസ്‌തോലിക സഭകളുടെ കൂട്ടായ്മയായ മാനന്തവാടി എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി ക്രമീ കരിച്ചിരിക്കുന്നത്. ക്രൈസ്തവ സാക്ഷ്യം ഉയർത്തുന്ന പരിപാടികളുമായി ഇ സി എഫ് മുന്നോട്ട് പോകുമെന്ന് പ്രസിഡൻ്റ് ഫാ. റോയി വലിയപറമ്പിൽ, കെ.എം. ഷിനോജ്, എം.കെ. പാപ്പച്ചൻ, എൻ.എം. ഫിലിപ്പോസ്, പി.എ. മാത്യു, സി.ടി. ജേക്കബ് എന്നി വർ അറിയിച്ചു.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്

ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ

തൈറോയിഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത വില്ലന്‍; രക്ത പരിശോധന നോര്‍മല്‍ ആണെങ്കിലും കാന്‍സറുണ്ടാകാം

ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്‍സറിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലെ കണക്കെടുത്ത് നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു കാന്‍സറാണ്

LAST DANCE!; 2026 ലേത് തന്റെ അവസാന ലോകകപ്പാവുമെന്ന് റൊണാൾഡോ

2026-ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സി എൻ എന്നിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 2026 ലോകകപ്പ് താങ്കളുടെ അവസാന ലോകകപ്പാകുമോ

സ്വർണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,505 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 92,280 രൂപയായിരുന്നു വില.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം

വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

കാട്ടിക്കുളത്ത് രുചിമേളം

കാട്ടിക്കുളം: രണ്ടാം ക്ലാസിലെ രുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.