ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം വരുന്നു; നിയമനിർമാണത്തിനായി 21 വിഷയങ്ങള്‍ പരിഗണനയില്‍.

രാജ്യത്ത് ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിയമനിർമാണത്തിനൊരുങ്ങുകയാണ് വിവര സാങ്കേതിക വകുപ്പ്. വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതിയാണ് നടപടികൾ ആരംഭിച്ചത്. മാധ്യമങ്ങളുടെ ധാർമികതയെയും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപെട്ട വിഷയങ്ങളിൽ ഇന്ത്യൻ പാർലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായാണ് ചർച്ച നടത്തുന്നത്.

പാർലമെന്ററി സമിതി നിയമനിർമാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളിലെ വ്യാജ വാർത്ത, വിദ്വേഷ-സ്ത്രീ വിരുദ്ധ പരാമർശങ്ങൾ, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ, സംഘർഷത്തിന് വഴി വെക്കുന്ന പരാമർശങ്ങൾ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇനി മുതൽ നിയമമുണ്ടാകും.

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം; അരി ലഭിക്കുക 24,77,337 കുട്ടികൾക്ക്; സപ്ലൈക്കോയ്ക്ക് ചുമതല നൽകി..!

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി ലഭിക്കുക. വിദ്യാർഥികൾക്കുള്ള അരി സിവിൽ

സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ കടുപ്പിച്ചു

റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

കാപ്പിക്ക് ഒപ്പം ഈ അസുഖങ്ങളുടെ മരുന്ന് കഴിക്കരുത് പണികിട്ടും

ലോകത്തില്‍ ഏറ്റവും കൂടതല്‍ ആളുകള്‍ കുടിക്കുന്ന പാനീയമാണ് കാപ്പി. ഒരു കപ്പ് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നത് നമുക്ക് ദിവസം മുഴുവന്‍ നീണ്ടു നിൽക്കുന്ന ഊര്‍ജ്ജം പകരുന്നു. എന്നാല്‍ കാപ്പി കുടിക്കുമ്പോഴും നമ്മള്‍

വാക്‌സ് ചെയ്തതിന് ശേഷം കാലില്‍ ചുവന്ന കുത്തുകള്‍ വരാറുണ്ടോ? സ്‌ട്രോബെറി ലെഗ്‌സിനെ നിസാരമാക്കരുത്‌

വാക്‌സ് അല്ലെങ്കില്‍ ഷേവ് ചെയ്തതിന് ശേഷം കാലിലെ ചര്‍മത്തിന് പുറത്ത് ചുവന്നതോ കറുത്തതോ ആയ കുത്തുകള്‍ പോലെ കാണപ്പെടാറുണ്ടോ? സ്‌ട്രോബെറി ലെഗ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഓപ്പണ്‍ കോമിഡോണ്‍സ് എന്നും ഇത് അറിയപ്പെടുന്നു. ഷേവിങ്ങാണ്

കൊതുകുകളെ തുരത്താൻ ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണം

മാരകമായ പല പകർച്ചവ്യാധികൾക്കും കാരണമായ കൊതുകുകളെ തുരത്താൻ സാമൂഹ്യ പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണ ജനകീയ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.