കൊവിഡ് വ്യാപനം തുടരുന്നു; ചൈനയിൽ നാരങ്ങാ വിൽപന തകൃതി, കാരണമിതാണ്

ബെയ്ജിം​ഗ്: കൊറോണ വൈറസ് കേസുകൾ ഭയാനകമായ വിധത്തിൽ ഉയരുന്നതിനിടെ ചൈനയിൽ നാരങ്ങാ ഉൾപ്പടെയുള്ള പഴങ്ങളുടെ വിൽപന വർധിക്കുന്നതായി റിപ്പോർട്ട്. അണുബാധയ്‌ക്കെതിരെ പൊരുതാൻ ചൈനയിലെ ആളുകൾ പ്രകൃതിദത്ത പരിഹാരമാർ​ഗങ്ങൾ സ്വീകരിക്കുകയാണ്. നാരങ്ങ ഉൾപ്പടെയുള്ള പഴങ്ങളുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

കൊവിഡ് -19 ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളായ ബീജിംഗിൽ നിന്നും ഷാങ്ഹായിൽ നിന്നുമാണ് നാരങ്ങയ്ക്ക് ഏറെ ആവശ്യക്കാരുള്ളതായി റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി വിറ്റാമിൻ സി അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ ആളുകൾ തിരക്കുകൂട്ടുന്നതായി നിരവധി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, കൊവിഡ് പ്രതിരോധിക്കാൻ വിറ്റാമിൻ സി സഹായകമാകുമെന്ന് ഇതുവരെ ഒരു സ്ഥിരീകരണവും വന്നിട്ടില്ല. മഞ്ഞ നിറത്തിലുള്ള പീച്ച് പഴങ്ങൾക്കും രാജ്യത്ത് ഏറെ ആവശ്യക്കാരുണ്ട്. ഇത് വിശപ്പ് മെച്ചപ്പെടുത്തുമെന്നും ദഹനം എളുപ്പത്തിലാക്കുമെന്നും ചിലർ വിശ്വസിക്കുന്നു. ചെറുനാരങ്ങകൾക്കും വിറ്റാമിൻ സി അടങ്ങിയ ചില പഴങ്ങൾക്കും പുറമേ വേദനസംഹാരികൾ, പനിയ്ക്കുള്ള മരുന്നുകൾ എന്നിവ വാങ്ങുന്നവരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
കർശന നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിന് പിന്നാലെ ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന ആണ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ വൈറസ് അണുബാധ വർധിച്ചിട്ടുണ്ട്. ചൈനയിൽ വീണ്ടും കേസുകൾ ഉയരുന്നതിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. ദിവസവും നിരവധി മരണങ്ങളും പുതിയ കേസുകളും ചൈനയിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ്. നിലവിൽ കൊവിഡ് 19ന്റെ ഒമിക്രോൺ ബിഎഫ്.7 (BF.7 variant) ആണ് ചൈനയിലെ കൊവിഡിന്റെ പ്രധാന വകഭേദം.
ചൈനയുടെ ബിഎഫ്.7 വകഭേദം വളരെ വേഗത്തിലാണ് പടരുന്നത്. വളരെ വേഗത്തിലാണ് ഈ വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. ചൈനയിലെ കൊവിഡ് സാഹചര്യത്തിൽ നിന്ന് വ്യക്തമാകുന്നത് BF.7 വേരിയന്റിന് ഏറ്റവും ഉയർന്ന പ്രക്ഷേപണ ശേഷിയുണ്ടെന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, BF.7 Omicron വേരിയൻറ് വേഗത്തിൽ പകരുന്നു, ചെറിയ ഇൻകുബേഷൻ കാലയളവ് ഉണ്ട്, മാത്രമല്ല ആളുകളെ എളുപ്പത്തിൽ ബാധിക്കുകയും ചെയ്യുന്നു. വാക്‌സിനേഷൻ നില പരിഗണിക്കാതെ തന്നെ വ്യക്തികളെയും ഈ വേരിയന്റ് ബാധിക്കുമെന്നും കണ്ടെത്തി.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ

കാട്ടുചെടി എന്ന് കരുതി പറിച്ചെറിയരുത്; മില്ലി ഗ്രാമിന് വില 6000 വരെ: മുറികൂടിപച്ചയുടെ ഉപയോഗം ഇത്…

പണ്ടൊക്കെ മുത്തശ്ശിമാർ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും മുറിവ് പറ്റിയാല്‍ പറമ്ബില്‍ തന്നെയുള്ള ഒരു ഇല പിഴിഞ്ഞെടുത്ത സത്ത് ആ മുറിവില്‍ പുരട്ടി കെട്ടിവച്ച്‌ തരുമായിരുന്നു.എത്ര വലിയ മുറിവായാലും ഇങ്ങനെ കെട്ടിവച്ചാല്‍ മുറിവ് കരിയുകയും ചെയ്യും.

സംസ്ഥാനത്ത് ഈ വര്‍ഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം, കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 66 പേര്‍ക്ക് രോഗ ബാധയും

സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ നേരത്തെ ഉണ്ടായ ആശങ്കകള്‍ക്ക് ഒടുവില്‍ വ്യക്തത വരുത്തി.ഇതുവരെ 17 പേര്‍ക്ക് അമീബിക്ക് മസ്തിഷ്ക ജ്വരമുെട മരണമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ആദ്യം കണക്കുകളില്‍ രണ്ട് മരണങ്ങളേ മാത്രം സ്ഥിരീകരിച്ചതായിരുന്നെങ്കിലും, പ്രാഥമിക കണക്കുകളില്‍

കരാത്തേ ചാമ്പ്യൻഷിപ്പ് നടത്തി.

കൽപറ്റ: കെൻയുറി യു കരാത്തേ ഡോ ഫെഡറേഷന്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് കൽപറ്റ എസ്.കെ.എം.ജെയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കെൻ യു – റിയു

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ്‌ കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.