അമ്പലവയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നെല്ലാറച്ചാൽ സ്കൂളിൽ നടത്തുന്ന ക്യാമ്പിന്റെ ഭാഗമായി നെല്ലാറച്ചാൽ ടൗണിൽ വെച്ച് ലഹരി-വിരുദ്ധ തെരുവ് നാടകവും സംഗീത ശിൽപ്പ പ്രദർശനവും നടത്തി. സ്കൂളിലെ പിടിഎ എക്സിക്യുട്ടീവ് മെമ്പറും നാടക കലാകാരനുമായ പ്രമോദ് ബാലകൃഷ്ണന്റെയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജേഷിന്റെയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. പി ടി എ വൈസ് പ്രസിഡന്റ് ജോണി ഇ.കെ പൊന്നാട അണിയിച്ച് പ്രമോദ് ബാലകൃഷ്ണനെ അനുമോദിച്ചു. എൻഎസ്എസ് ജില്ലാ കോഡിനേറ്റർ ശ്യാൽ കെ.എസ്, കൽപ്പറ്റ പി.എ.സി മെമ്പർ ഹരി എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല