കൽപറ്റ.യുവജനക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബ്ബിന് ഏർപെടുത്തിയ നെഹ്‌റു യുവ കേന്ദ്രയുടെ യൂത്ത് ക്ലബ് അവാർഡ് നിർഭയ വയനാട് സൊസൈറ്റിക്ക്.ആരോഗ്യം,പരിസ്ഥിതി, ശുചിത്വം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ദേശീയ അന്തര്‍ദേശീയ ദിനാചരണങ്ങള്‍, സാമൂഹ്യ അവബോധ ക്ലാസുകളുടെ സംഘാടനം, പൊതുമുതല്‍ നിര്‍മ്മാണവും സംരക്ഷണവും, കലാ-സാംസ്‌കാരിക, കായിക, സാഹസിക പ്രവര്‍ത്തനങ്ങള്‍, വിവിധ ജില്ലാ-സംസ്ഥാനതല പരിപാടികളിലെ പങ്കാളിത്തം, കഴിഞ്ഞ വര്‍ഷത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ 2021-22 വർഷത്തിൽ സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി അവാര്‍ഡ് നല്‍കുക. 25,000 രൂപയും പ്രശസ്തിപത്രവുമാണ് ജില്ലാതല അവാര്‍ഡ്.നിർഭയ വയനാട് സൊസൈറ്റിയെ 2018 വർഷത്തിലും മികച്ച സംഘടനയായി തിരഞ്ഞെടു
ത്തിട്ടുണ്ട്.

മരം ലേലം
എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936