കോട്ടത്തറയിൽ എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു 2548 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. വെണ്ണിയോട് സുശീലദേവി മെമ്മോറിയല്‍ ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 2548 പേര്‍ക്ക് രേഖകള്‍ നല്‍കി.

സമാപന സമ്മേളനം ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. റനീഷ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എൻ.ഐ ഷാജു മുഖ്യ പ്രഭാഷണം നടത്തി. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി പദ്ധതി അവലോകനം ചെയ്തു.

1408 ആധാര്‍ കാര്‍ഡുകള്‍, 790 റേഷന്‍ കാര്‍ഡുകള്‍, 1020 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 318 ബാങ്ക് അക്കൗണ്ടുകൾ, 93 ആരോഗ്യ ഇന്‍ഷുറന്‍സ് കാർഡുകൾ, 856 ഡിജിലോക്കർ എന്നിവയ്ക്ക് പുറമെ മറ്റ് രേഖകള്‍ ഉൾപ്പെടെ 6148 സേവനങ്ങൾ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.

ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവിൽ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, കോട്ടത്തറ ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്.

സമാപന സമ്മേളന ചടങ്ങിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹ്മാൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് പാറപ്പുറം, കോട്ടത്തറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ പി.എസ് അനുപമ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹണി ജോസ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ വസന്ത, മെമ്പർമാരായ സംഗീത് സോമൻ, അനിത ചന്ദ്രൻ, ജീന തങ്കച്ചൻ, പി. സുരേഷ്, ബിന്ദു മാധവൻ, ആന്റണി ജോർജ്, പുഷ്പ സുന്ദരൻ, മുരളീദാസൻ, ഡെപ്യൂട്ടി കളക്ടർമാരായ കെ. ദേവകി, വി. അബൂബക്കർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. ജയരാജൻ, വൈത്തിരി തഹസിൽദാർ എം.എസ് ശിവദാസൻ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ഇ.ആർ സന്തോഷ് കുമാർ, ഡി.പി.എം ജെറിൻ സി. ബോബൻ, അക്ഷയ കോർഡിനേറ്റർ ജിൻസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

സായാഹ്ന ഒ. പി ഡോക്ടർ നിയമനം

പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി യിലേക്ക് താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ എംബിബിഎസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 രാവിലെ 10. 30 ന് പനമരം ബ്ലോക്ക്

ആസ്‌പിരേഷണൽ സമ്പൂർണ്ണത അഭിയാൻ സമാപനയോഗം സെപ്റ്റംബർ 20ന്

ആസ്‌പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണ്ണത അഭിയാൻ ജില്ലാ സമാപനയോഗം സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കും. സമ്പൂർണ്ണത അഭിയാൻ ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും

വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ്

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.