ഹയർസെക്കന്ററി നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികളുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കാൻ തയ്യാറാക്കിയ പദ്ധതിയായ അരങ്ങിന്റെ ജില്ലാ തല ഉദ്ഘാടനം പടിഞ്ഞാറത്തറ ടൗണിൽ വച്ച് പടിഞ്ഞാറത്തറ ഗവ.ഹയർസെക്കണ്ടറിയിലേയും,WOHSS പിണങ്ങോടിലെയും എൻഎസ്എസ് വൊളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ എൻഎസ്എസ് ജില്ലാ കോ.ഓഡിനേറ്റർ ശ്യാൽ കെ.എസ്,പിഎസി മെമ്പർമാരായ ഹരി, പി.ബിജുകുമാർ, പ്രോഗ്രാം ഓഫീസർമാരായ ഇസ്മായിൽ, ഡോ: പി.കെ. പ്രബിത എന്നിവർ സംസാരിച്ചു.
തുടർന്ന് പടിഞ്ഞാറത്തറ എൻഎസ്എസ് വൊളണ്ടിയേഴ്സ് തയ്യാറാക്കിയ തെരുവ് നാടകവും, സംഗീതശില്പവും,WOHSS സ്ക്കൂളിലെ വൊളണ്ടിയേഴ്സ് തയ്യാറാക്കിയ സംഗീത ശിൽപ്പവും അവതരിപ്പിച്ചു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.