പനമരംഃ ജനപ്രതിനിധി എന്ന നിലക്ക്
ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ക്ഷേമോത്സവത്തോടനുബന്ധിച്ചുള്ള സർഗദിനം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മുൻ അംഗം
ഏചോം ഗോപി പനമരത്ത് ഉദ്‌ഘാടനം ചെയ്തു. ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി.പ്ലസ് പോയിന്റ് ഇൻസ്റ്റിറ്റ്യൂഷൻ കോർഡിനേറ്റർ
യൂനുസ് എ സി അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് അംഗം ആഷിഖ്.എം.കെ,
നജ്മ കെ.കെ,ഷബിത.കെ തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ
യു.പി,ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
‘എന്റെ വയനാട് ‘ എന്ന വിഷയത്തിൽ ലേഖന മത്സരവും നടത്തി.
വിജയികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.