ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ചുണ്ടേല്‍ കാപ്പി ഗവേഷണ കേന്ദ്രത്തില്‍ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി ഉദ്ഘാടനം ചെയ്തു. പ്രമേഹ പരിശോധന, ബോധവത്കരണ ക്ലാസ്, പ്രമേഹ രോഗികള്‍ക്കുള്ള ഡയറ്റ് പ്ലാന്‍ എന്നിവ സംഘടിപ്പിച്ചു. ജില്ലാ ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ പി.എസ് സുഷമ അധ്യക്ഷയായപരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, കാപ്പി ഗവേഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ രുദ്ര രാജ് ഗൗഡ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.കുഞ്ഞിക്കണ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. കെ നവാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് കുമാര്‍, സുധ, ആരോഗ്യ കേരളം ബി.സി.സി കണ്‍സള്‍ട്ടന്റ് നിജില്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നദാഷ, പി.നിഖില, കാപ്പി ഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍, പ്ലാന്റേഷന്‍ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ഉറക്കക്കുറവുണ്ടോ? ബാധിക്കുക തലച്ചോറിനെ, വാർദ്ധക്യം വേഗത്തിലെത്തുമെന്നും പഠനം
ഏത് പ്രായത്തിലുള്ളവരെയും പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഉറക്കകുറവ്. രാത്രികളിൽ കിടന്നാലും പലർക്കും ഉറക്കം വരാറില്ല. ചിലപ്പോൾ പാതി മുറിഞ്ഞ് പോകുന്ന ചെറിയ ഉറക്കമായിരിക്കും ചിലർക്ക് ലഭിക്കാറുള്ളത്. ഇത്തരത്തിൽ ഏത് തരത്തിലുള്ള ഉറക്കകുറവ് ആയാലും അത്







