മാനന്തവാടി കുറുക്കന്മൂല പി.എച്ച്.സിയില്‍ പുതുതായി നിര്‍മ്മിച്ച ലബോറട്ടറി മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ. പാത്തുമ്മ, വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍ ഷിബു ജോര്‍ജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സൗമ്യ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രജിത്ത്കുമാര്‍, എച്ച്.എം.സി അംഗങ്ങളായ പി.വി മാത്യു, ശശി കടുങ്ങാക്കുടി തുടങ്ങിയവര്‍ സംസാരിച്ചു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.