സൗജന്യ നിയമ സഹായം; ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ തുടങ്ങി

നിര്‍ധനര്‍ക്ക് നിയമ സഹായം നല്‍കുന്ന ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ സംവിധാനം ജില്ലയില്‍ ആരംഭിച്ചു. ക്രിമിനല്‍ കേസുകളില്‍ അഭിഭാഷകരുടെ സേവനം സൗജന്യമായി അനുവദിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജും കെല്‍സ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ കെ. വിനോദ്ചന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലയിലെ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സിലിന്റെ ഓഫീസ് ഉദ്ഘാടനം ജില്ലാ സെഷന്‍സ് ജഡ്ജ് എസ്.കെ അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.

അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്നതിനായി രൂപീകരിച്ച പദ്ധതി കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. മുഴുവന്‍സമയ അഭിഭാഷകരുടെ സേവനം ജില്ലാ ആസ്ഥാനങ്ങളില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്ന
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ക്രിമിനല്‍ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലീഗല്‍ എയ്ഡ് ഡിഫെന്‍സ് കൗണ്‍സില്‍ സംവിധാനത്തിലൂടെ ഉറപ്പാക്കും. രാജ്യത്ത് 350 ജില്ലകളിലാണ് പദ്ധതി പ്രാബല്യത്തില്‍ വന്നത്. ദേശീയ നിയമ സേവന അതോറിറ്റി (കെല്‍സ) 2019 ല്‍ പൈലറ്റ് പ്രോജക്ടായി എറണാകുളത്തടക്കം രാജ്യത്തുടനീളമുള്ള 13 ജില്ലകളില്‍ പദ്ധതി നടപ്പാക്കിയിരുന്നു.

നിയമ സഹായ വ്യവസ്ഥയ്ക്ക് ഏകീകൃത സ്വഭാവവും വ്യവസ്ഥാപിത സംവിധാനവും നല്‍കാന്‍ അഭിഭാഷകരുടെ പാനല്‍ രൂപീകരിച്ച് ചീഫ് ലീഗല്‍ കൗണ്‍സില്‍, ഡെപ്യൂട്ടി കൗണ്‍സില്‍ ഇവര്‍ക്ക് കീഴില്‍ അസിസ്റ്റന്റുമാരെയും നിയമിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ്, ലൈബ്രറി അടക്കമുള്ള ഓഫീസ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓഫീസ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നിയമോപദേശവും അര്‍ഹരായവര്‍ക്ക് നിയമസഹായവും ലഭ്യമാക്കും. ജാമ്യാപേക്ഷകളും റിമാന്‍ഡും കൈകാര്യം ചെയ്യുന്നതിനടക്കം നിയമസഹായവും നല്‍കും.

സി.ജെ.എം കെ.ആര്‍ സുനില്‍കുമാര്‍, കുടുംബ കോടതി ജഡ്ജ് ടി.പി സുരേഷ് ബാബു, മുന്‍സിഫ് മജിസ്ട്രേറ്റ് പി. വിവേക്, ഡി.എല്‍.എസ്.എ സെക്രട്ടറിയും സബ് ജഡ്ജുമായ സി. ഉബൈദുള്ള, ഗവ. പ്ലീഡര്‍ അഡ്വ.എം.കെ ജയപ്രമോദ്, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എ.ജെ ആന്റണി, കല്‍പ്പറ്റ അഡ്വ. ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് കെ. നാണു, ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. വി.കെ സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഹൃദയം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ… ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്

ഇക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും

ഉറക്കക്കുറവുണ്ടോ? ബാധിക്കുക തലച്ചോറിനെ, വാർദ്ധക്യം വേഗത്തിലെത്തുമെന്നും പഠനം

ഏത് പ്രായത്തിലുള്ളവരെയും പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഉറക്കകുറവ്. രാത്രികളിൽ കിടന്നാലും പലർക്കും ഉറക്കം വരാറില്ല. ചിലപ്പോൾ പാതി മുറിഞ്ഞ് പോകുന്ന ചെറിയ ഉറക്കമായിരിക്കും ചിലർക്ക് ലഭിക്കാറുള്ളത്. ഇത്തരത്തിൽ ഏത് തരത്തിലുള്ള ഉറക്കകുറവ് ആയാലും അത്

ഇന്ത്യൻ പാസ്‌പോർട്ട് ഇനി ‘ഹൈടെക്’! ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം?

നിങ്ങളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞോ? എങ്കിൽ വൈകരുത്, പാസ്പോർട്ട് ഇപ്പോൾ തന്നെ പുതുക്കാം. നവീകരിച്ച പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന് (PSP V2.0) കീഴിൽ, എല്ലാ പാസ്‌പോർട്ട് ഓഫീസുകളിലും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ്

വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനിടെ അപകടത്തില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ മരിച്ചു. പനമരം സ്വദേശി രമേശ് (31) ആണ് മരിച്ചത്. വൈദ്യുതി ലൈനുകള്‍ മാറ്റുന്ന പ്രവൃത്തികള്‍ക്കിടെ ആയിരുന്നു അപകടം. Facebook

ട്രെയിനിൽ ‘കുപ്പി’ കൊണ്ടുപോയാൽ കുടുങ്ങുമോ? ഇക്കാര്യങ്ങൾ അറിയില്ലെങ്കിൽ പിടിവീഴും!

ഇന്ത്യയിൽ ട്രെയിനുകളിൽ മദ്യം കൊണ്ടുപോകാൻ കഴിയുമോ? ദീർഘകാലമായി പലർക്കുമുള്ള ഒരു സംശയമാണിത്. ഈ ഒരു ചോദ്യത്തിനുള്ള ഉത്തരം അത്ര ലളിതമല്ലെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 1989ലെ ഇന്ത്യൻ റെയിൽവേ ആക്ട് അനുസരിച്ച്, മറ്റുള്ളവർക്ക് അസൗകര്യമോ അപകടമോ

യുഡിഎഫിന്റെ വൈറല്‍ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടി; വോട്ട് തള്ളി, മത്സരിക്കാന്‍ സാധിച്ചേക്കില്ല.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയ്ക്ക് തിരിച്ചടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തു. മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.