2023 ലെ സ്വീപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ജനുവരി 19 ജില്ലയില്‍ ആധാര്‍ ലിങ്കിംഗ് ഡേ ആയി ആചരിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പോസ്റ്റര്‍ രചന (എ3 സൈസ്) മല്‍സരം, 2 മിനിട്ടില്‍ താഴെയുള്ള ഷോര്‍ട്ട് വീഡിയോ മത്സരം എന്നിവ നടത്തും. പോസ്റ്ററുകളും ഷോര്‍ട്ട് വീഡിയോകളും ജനുവരി 18 ന് വൈകീട്ട് 5 നകം അതത് താലൂക്ക് ഓഫീസുകളില്‍ ലഭിക്കണം. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നാഷണല്‍ വോട്ടേഴ്സ് ദിനമായ ജനുവരി 25ന് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
ആധാര്‍ നമ്പര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാത്ത വോട്ടര്‍മാര്‍ 19 ന് ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ഫോണ്‍: മാനന്തവാടി താലൂക്ക് 04935 242288, 8281659790, ബത്തേരി – 04936 226399, 9605425135, വൈത്തിരി -04936 255319, 7306565431.