മാനന്തവാടി താലൂക്കിലെ തിരുനെല്ലി വില്ലേജ് പരിധിയിലെ പട്ടിക വര്‍ഗ്ഗ കോളനികളില്‍ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങള്‍ (സര്‍ക്കാരിലേക്ക് റിസര്‍വ്വ് ചെയ്തത്) മുറിച്ച് വനം വകുപ്പ് തടി ഡിപ്പോയില്‍ എത്തിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാനന്തവാടി നോര്‍ത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04935 240233.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.