പൂക്കോട് പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ 6-ാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ ജനുവരി 31 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഈ അദ്ധ്യയന വര്‍ഷം ജില്ലയിലെ ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2011 മെയ് 1 നും 2013 ഏപ്രില്‍ 30 നും മദ്ധ്യേ ജനിച്ചവരായിരിക്കണം. അപേക്ഷകരുടെ രക്ഷാകര്‍ത്താക്കള്‍ വയനാട്ടില്‍ സ്ഥിരതാസമക്കാരായിരിക്കണം. ഏപ്രില്‍ 29 ന് ദേശീയ തലത്തില്‍ നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. ഫോണ്‍: 04936 298550, 256688.

വീണ്ടും തലപൊക്കി പ്ലാസ്റ്റിക്
പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നല്‍കിയതോടെ മുങ്ങിയ പ്ലാസ്റ്റിക്കുകള്‍ വീണ്ടും തലപൊക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ തുരത്താൻ നടപടികള്‍ ശക്തമാക്കുമ്പോഴും വിപണിയില്‍ സുലഭമായിരിക്കുകയാണ് പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും. പല രൂപത്തിലും ഭാവത്തിലും







