കണ്ണൂരിൽ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിന് ജീവപര്യന്തം തടവുശിക്ഷ. തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2015-17 കാലഘട്ടത്തിൽ അച്ഛൻ തന്നെ പീഡിപ്പിച്ചതായി മജിസ്‌ട്രേറ്റിനാണ് കുട്ടി മൊഴി നൽകിയത്.
പറശ്ശിനിക്കടവിലെ ലോഡ്ജിൽ വെച്ച് കുട്ടിയെ 19 പേർ പീഡിപ്പിച്ച കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പിതാവും തന്നെ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. പ്രത്യേക പോക്‌സോ കോടതി ജഡ്ജി സിജി ഘോഷാണ് ശിക്ഷ വിധിച്ചത്. അതേസമയം കുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന 18 കേസുകളിൽ വിചാരണ തുടരുകയാണ്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.