മുള്ളൻകൊല്ലി : ജില്ലയിലെ മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി, നെൻമേനി, എന്നീ പഞ്ചായത്തുകളിൽ ജല ജീവൻ മിഷൻ രണ്ടാം ഘട്ടം വഴി നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുള്ളൻകൊല്ലി ടൗണിൽ വെച്ച് നിർവഹിച്ചു.
ഐ. സി. ബാലകൃഷ്ണൻ എം. എൽ.എ അധ്യക്ഷനായിരുന്നു. ചടങ്ങിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ