ഒരു ഇന്ത്യക്കാരന്‍ ശരാശരി ഒരു മാസം ഉപയോഗിക്കുന്ന നെറ്റ് ഇത്രയുമാണ്; അത്ഭുതപ്പെടുത്തുന്ന കണക്ക്.!

ദില്ലി: രാജ്യത്തെ ഉപഭോക്താക്കളുടെ ശരാശരി ഇന്‍റര്‍നെറ്റ് ഡാറ്റ ഉപഭോഗം ഒരു മാസം 19.5ജിബി ആണെന്ന് കണക്കുകൾ. ഇത് 6600 പാട്ടുകൾ കേൾക്കുന്നതിന് ചെലവാക്കുന്ന ഡാറ്റയ്ക്ക് സമമാണ്. നോക്കിയയുടെ വാർഷിക മൊബൈൽ ബ്രോഡ്‌ബാൻഡ് സൂചിക (MBiT) റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ മൊബൈൽ ഡാറ്റ ട്രാഫിക് 3.2 മടങ്ങ് കുതിച്ചുയർന്നിട്ടുണ്ട്. ഇത് പ്രതിമാസം 14 എക്‌സാബൈറ്റുകളിൽ എത്തി. പ്രതിമാസം ഇന്ത്യയില്‍ മൊത്തം മൊബൈൽ ഡാറ്റ ഉപയോഗം 2018 ൽ 4.5 എക്‌സാബൈറ്റായിരുന്നു എങ്കിൽ 2022 ൽ ഇത് 14.4 എക്‌സാബൈറ്റായി വർദ്ധിച്ചതായി റിപ്പോർട്ട് പറയുന്നു. രാജ്യത്തെ മൊത്തം മൊബൈൽ ഡാറ്റാ ട്രാഫിക്കിന്റെ 100 ശതമാനവും ഇപ്പോൾ 4ജി, 5ജി വരിക്കാരാണ്. 4G LTE നെറ്റ്‌വർക്കുകളുടെ വിജയകരമായ പ്രവര്‍ത്തനത്തിനൊപ്പം തന്നെ മൊബൈൽ ബ്രോഡ്‌ബാൻഡ് വൻതോതിൽ ഇന്ത്യക്കാര്‍ക്ക് ലഭിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഉപഭോക്തൃ, സംരംഭ വിഭാഗങ്ങൾക്കായി പുതിയ ഡിജിറ്റൽ ഉപയോഗ രീതികള്‍ ലഭ്യമാക്കുന്നതിലൂടെ 5ജി മൊബൈൽ ബ്രോഡ്‌ബാൻഡ് ഉപഭോഗം ഇന്ത്യയെ ഡാറ്റ ഉപയോഗത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് നോക്കിയയുടെ ഇന്ത്യൻ മാർക്കറ്റ് മേധാവി പറഞ്ഞു. 2024 ഓടെ ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊത്തം മൊബൈൽ ഡാറ്റ ഇരട്ടിയിലേറെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2022-ൽ 70 ദശലക്ഷത്തിലധികം 5ജി ഉപകരണങ്ങൾ ഇന്ത്യയില്‍ വില്‍ക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നു. ഇത് വിപണിയിലെ 5ജിയുടെ ശക്തമായ കടന്നു വരവാണ് സൂചിപ്പിക്കുന്നത്. സ്വകാര്യ വയർലെസ് നെറ്റ്‌വർക്കുകളിലെ രാജ്യത്തിന്‍റെ നിക്ഷേപം 2027 ഓടെ ഏകദേശം 250 മില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ഈ വളർച്ച സുസ്ഥിരമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും മാർക്കറ്റിങ് മേധാവി ചൂണ്ടിക്കാട്ടി.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ

പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും

ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് പ്രകടനവും പൊതുസമ്മേളനവും നടത്തി

കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ബുധനാഴ്ച അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ എല്ലാ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ്

മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു.

കോലം കെട്ട ആരോഗ്യ വകുപ്പ് ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു. സമരത്തിൽ

ബയോഗ്യാസ് പ്ലാന്റ്:വിതരണോദ്ഘാടനം നടത്തി.

വെള്ളമുണ്ട:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മേഖല പ്രസിഡന്റ്‌ എം. മണികണ്ഠൻ അധ്യക്ഷത

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.