ദ്വാരക :തിരുബാലസംഖ്യത്തിന്റെ വാർഷികാഘോഷത്തിനോടനുബന്ധിച്ച് ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത നടത്തിയ ജീസസ് കിഡ്സ് ഫെസ്റ്റിൽ ചുങ്കക്കുന്ന് മേഖലയ്ക്കും കല്ലോടി ശാഖയ്ക്കും കിരീടം. കല്ലോടി മേഖല രണ്ടാം സ്ഥാനവും, കൽപ്പറ്റ , ബത്തേരി മേഖലകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏറ്റവും കൂടുതൽ പോയിന്റ് നേടി കല്ലോടി, കൊട്ടിയൂർ,നെടുമ്പാല ശാഖകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് നേടിയെടുത്തു.ദ്വാരക ഫൊറോന റവ.ഫാ.ഷാജു മുളകുടിയാങ്കൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.രൂപതാ ഡയറക്ടർ ഫാദർ മനോജ് അമ്പലത്തിങ്കൽ ,ബിനീഷ് തുമ്പിയാംകുഴിയിൽ തങ്കച്ചൻ മാപ്പിളക്കുന്നേൽ രഞ്ജിത് മുതുപ്ലാക്കൽ, സി. ക്രിസ്റ്റീന എഫ്സിസി, അജീറ്റ കന്നുകെട്ടിയേൽ , സജി കുഴികാട്ടുക്കുന്നേൽ, ജോമോൻ മണപ്പാട്ട് , അരുൺ പേഴകാട്ടിൽ, നിമ്മി മൂലനിരപ്പേൽ, എന്നിവർ നേതൃത്വം നൽകി.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത