കൽപ്പറ്റ: എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗം കൊമേഴ്സ് അധ്യാപകനും പ്രോഗ്രാം ഓഫീസറുമായ അജിത്ത് കാന്തി
നവീകരിച്ചു നൽകിയ കോൺഫറൻസ് ഹാൾ വിദ്യാലയത്തിന് സമർപ്പിച്ചു.
രണ്ട് ലക്ഷം രൂപ ചെലവിൽ അതിമനോഹരമായ ചുവന്ന പരവതാനിയും, കണ്ണിനു കുളിർമയേകുന്ന പ്രകാശ സംവിധാനങ്ങളും, ഫ്ലഡ് ലൈറ്റ്, അനുയോജ്യമായ ശബ്ദ സംവിധാനം, എൽ.സി.ഡി പ്രൊജക്ടർ, സ്റ്റേജ് തുടങ്ങിയവയെല്ലാം ഈ കോൺഫറൻസ് ഹാളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.
വിദ്യാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ
കൽപ്പറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വക്കേറ്റ് ടി. സിദ്ദീഖ് ഹാളിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു, കൗൺസിലർ ടി. മണി, പി ടി എ പ്രസിഡൻറ് ഷാജു കെ സി, പ്രിൻസിപ്പാൾ സാവിയോ ഓസ്റ്റിൻ, സ്റ്റാഫ് സെക്രട്ടറി ബീന ജോർജ് തുടങ്ങിയവർ സംസാരിച്ചു.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത