പാറയിലിടിച്ച് ബോട്ട് തകർന്നു; ഇറ്റലിയിൽ ബോട്ടപകടത്തിൽ പിഞ്ചുകുഞ്ഞുങ്ങളുൾപ്പെടെ 59 അഭയാർത്ഥികൾ കൊല്ലപ്പെട്ടു

റോം: ഇറ്റലിയിൽ ബോട്ടപകടത്തിൽ പെട്ട് കുഞ്ഞുങ്ങളുൾപ്പെടെ 59 അഭയാർത്ഥികൾ കൊല്ലപ്പെട്ടു. കൊലാബ്രിയ തീരത്തുവെച്ചാണ് അഭയാർത്ഥികളുമായി വന്നിരുന്ന ബോട്ട് തകർന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. നിരവധി തവണയാണ് ഇറ്റലിയിൽ ബോട്ടപകടം ഉണ്ടാവുന്നത്. പതിനായിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുമുണ്ട്.

കരയ്ക്കെത്താൻ ചെറിയ ദൂരം ഉള്ളപ്പോഴാണ് അപകടമുണ്ടായത്. മോശപ്പെട്ട കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകട കാരണം. അപകടത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ നിരവധി പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതേസമയം, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. എന്നാൽ മെഡിറ്ററേനിയൻ കടലിലെ മോശപ്പെട്ട കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുകയാണ്. പ്രാദേശിക സമയം പുലർച്ചെ 4.30ഓടെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന 80ഓളം പേരെ രക്ഷപ്പെടുത്തിയതായി ഇറ്റലിയിലെ അ​ഗ്നിശമന സേനാ പറഞ്ഞു. രക്ഷപ്പെട്ടവരിൽ ഇറാൻ, പാക്കിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.
കരയ്ക്കെത്താൻ വെറും ഇരുപത് മീറ്റർ മാത്രം ഉള്ളപ്പോൾ ഉണ്ടായ അപകടം സങ്കടകരമാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. 200 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമുണ്ടായത്. സുരക്ഷിതമല്ലാത്ത യാത്ര കൊണ്ട് സ്ത്രീകളും കുട്ടികളുമുൾപ്പടെ എത്ര പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നും ഇത് സങ്കടകരമാണന്നും അവർ കൂട്ടിച്ചേർത്തു. അഭയാർത്ഥികൾ ബോട്ടിലൂടെ യാത്ര ചെയ്യുന്നത് നിർത്തലാക്കുമെന്നും കുറച്ചു കൂടി ശക്തമായ നിയമം നടപ്പിലാക്കുമെന്നും അവർ പറയുന്നു.
മെഡിറ്ററേനിയൻ റൂട്ട് വഴി എത്തുന്ന അഭയാർത്ഥികളാണ് ഏറ്റവും കൂടുതൽ ബോട്ടപകടങ്ങളിൽ പെട്ടിട്ടുള്ളത്. 2014മുതൽ 20,334 പേരാണ് ബോട്ടപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് ഇന്റർനാഷ്ണൽ ഓർ​ഗനൈസേഷൻ ഫോർ മൈ​ഗ്രേഷൻ മിസ്സിങ് മൈ​ഗ്രന്റ്സ് പ്രൊജക്റ്റ് പറയുന്നത്.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ

പാമ്പ് കടിയേറ്റ് വിദ്യാർഥിനിമരിച്ചു.

ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ

ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ. കല്ലൂർ ജിഎച്ച്എസ്എസ്,

ഗതാഗത നിയന്ത്രണം

വടുവൻചാൽ ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തിയും പൂർത്തിയാകുന്നത് വരെ വടുവൻചാൽ- കൊളഗപ്പാറ റോഡിലെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

വി.പി.പി മേനോൻ സ്വർണ്ണ മെഡൽ വയനാട് സ്വദേശിക്ക്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

മുട്ടിൽ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു. വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ്‌ സമരം ഏറ്റടുത്തത്. യൂത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.