വൈവിധ്യവൽക്കരണത്തിൻ്റെ ഭാഗമായി നോർത്ത് വയനാട് കോ-ഓപ്പറേറ്റിവ് റബ്ബർ ആന്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി മാനന്തവാടിയിൽ നീതി മെഡിക്കൽ സ്റ്റോർ ആരംഭിച്ചു. സഹകരണ അസിസ്റ്റൻ്റ് റജിസ്ട്രാർ ടി.കെ.സുരേഷ് കുമാർ സ്ഥാപനം ഉദ്ഘാടനം ചെയ്യുതു.സംഘം പ്രസിഡണ്ട് ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.എ.പ്രഭാകരൻ മാസ്റ്റർ, അഡ്വ.എൻ.കെ.വർഗ്ഗിസ്, അഡ്വ.ശ്രികാന്ത് പട്ടയൻ, കടവത്ത് മുഹമ്മദ്, എം.റെജിഷ്, കെ.ജെ.പൈലി, കെ.വി.ജോൺസൻ,സിതാബാലചന്ദ്രൻ, ടി.ജെ. മാത്യു.കെ.ലക്ഷ്മണൻ, ജേക്കബ് സെബാസ്റ്റ്യൻ, ഏക്കണ്ടി മൊയ്തുട്ടി, സജി മാത്യൂ, ജയരാജൻ ആലംചേരി,എ.ഗിരിജ എന്നിവർ സംബന്ധിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക