ദ്വാരക : കെഞ്ചിര എന്ന ചിത്രത്തിൽ നായിക വേഷം ചെയ്ത ദ്വാരക സെക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി വിനുഷ രവിയെ അഭിനന്ദിച്ചു. മികച്ച രണ്ടാമത്തെ സിനിമയായി കെഞ്ചിര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പീഡനത്തിനിരയായ കെഞ്ചിര എന്ന ആദിവാസി ബാലികയുടെ ജീവിത കഥയാണ് ഈ സിനിമ. ദ്വാരക പത്തിൽകുന്ന് കോളനിയിലെ രവിയുടെയും ഇന്ദുവിന്റെയും മകളാണ് വിനുഷ രവി. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ വിനുഷ രവി വിജയം നേടിയിരുന്നു. തിരുവനന്തപുരം,ഗോവ ചലച്ചിത്രമേളയിലും മനോജ് കാന സംവിധാനം ചെയ്ത ഈ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഇന്ത്യൻ പനോരമയിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിനുഷ യുടെ നേട്ടത്തിൽ സ്കൂൾ പിറ്റി എ അഭിനന്ദനം രേഖപ്പെടുത്തി. സ്കൂൾ മാനേജർ ഫാ. മനോജ് തോട്ടുംകര, പ്രിൻസിപ്പാൾ
ഡോ.ഷൈമ റ്റി ബെന്നി, ഹെഡ്മിസ്ട്രസ് എൽസി കെ ൽ, പിടിഎ പ്രസിഡണ്ട് റെജി പി ജെ, ഫാ. സെബാസ്റ്റ്യൻ പി ജെ, ആൽഫിമോൾ മാത്യു, ബിജിജോഷി,ആനി,ജോൺ.പി എന്നിവർ സംസാരിച്ചു.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40







