ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ഉത്സവകാല ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനം.

ബംഗളൂരു: ദസറ, ദീപാവലി ഉത്സവ കാലത്ത് ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് റെയില്‍വേ 2 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുവാന്‍ തീരുമാനമായി. യശ്വന്ത്പുര്‍-കണ്ണൂര്‍, കന്യാകുമാരി-ബംഗളൂരു (ഐലന്‍ഡ് എക്‌സ്പ്രസ്) റൂട്ടിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ് സര്‍വീസ് നടത്തുക. ബുക്കിങ് ഉടന്‍ ആരംഭിക്കും.
ഈ ട്രെയിനുകള്‍ കോവിഡിനെ തുടര്‍ന്ന് സര്‍വീസ് നിറുത്തി വെച്ചിരിക്കുകയായിരുന്നു. നിലവില്‍ ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ഒന്നും ഇല്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടും ബംഗളൂരു – കേരള റൂട്ടില്‍ ട്രെയിന്‍ ഒന്നും തന്നെ സര്‍വീസ് ആരംഭിക്കാത്തത് വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.
ബംഗളൂരുവിലെ വിവിധ മലയാളി സംഘടനകള്‍ ഈ ആവശ്യമുന്നയിച്ചു റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ആഴ്ച്ച നിവേദനം നല്‍കിയിരുന്നു. എന്നാല്‍, ഒന്നരമാസത്തേക്ക് പ്രത്യേക വണ്ടികളായി ഓടിക്കുമ്പോള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കും എന്നാണ് അറിയുന്നത്.
യശ്വവന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസ്, ഐലന്‍ഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ പ്രതി ദിന സര്‍വീസ് നടത്തുമെന്ന റെയില്‍വേ തീരുമാനം ബംഗളൂരു മലയാളികള്‍ക്ക് ആശ്വാസകരമാണ്.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?

ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും

വാട്‌സ്ആപ്പ് ഇല്ലാതെയും വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാം

ഓരോ ഇടവേളകളിലും അപ്‌ഡേഷനുകള്‍ നടത്താന്‍ ശ്രമിക്കാറുള്ള വാട്‌സ്ആപ്പ് ഇതാ പുതിയ ഫീച്ചറുമായി എത്തിയിരിക്കുന്നു. ആളുകള്‍ക്ക് സന്ദേശം അയക്കാനുള്ളത ഗസ്റ്റ് ചാറ്റ് ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ക്കാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുന്നത്. നിലവില്‍

ഗൂഗിള്‍ മീറ്റിനും സൂമിനും വെല്ലുവിളി! കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഗൂഗിള്‍ മീറ്റും സൂമും പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ മീറ്റിംഗുകളും കോളുകളും ഷെഡ്യൂള്‍ ചെയ്യുന്നതും ജോയിന്‍ ചെയ്യുന്നതും നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. ഈ ഫീച്ചര്‍ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിലും വന്നുകഴിഞ്ഞു. വാട്‌സ്ആപ്പില്‍ ഇനി മുതല്‍

അന്തർ സംസ്ഥാന യോഗം നടത്തി

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എന്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം; അരി ലഭിക്കുക 24,77,337 കുട്ടികൾക്ക്; സപ്ലൈക്കോയ്ക്ക് ചുമതല നൽകി..!

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി ലഭിക്കുക. വിദ്യാർഥികൾക്കുള്ള അരി സിവിൽ

സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ കടുപ്പിച്ചു

റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.