വേര്‍പിരിഞ്ഞ് കഴിയുകയാണെങ്കിലും ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിക്കാം: സുപ്രീം കോടതി.

ദില്ലി: വേര്‍പിരിഞ്ഞ് കഴിയുക ആണെങ്കില്‍ കൂടിയും ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വീട്ടില്‍ കഴിയാമെന്ന് സുപ്രീം കോടതി. വിധി. ഇതിന് വിരുദ്ധമായി നേരത്തെ പ്രഖ്യാപിച്ച വിധിയെ ഓവര്‍റൂള്‍ ചെയ്താണ് നിര്‍ണായക വിധി. വേര്‍പിരിഞ്ഞ് കഴിയുന്ന മരുമകളെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയതായാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട്.

ദില്ലി ഹൈക്കോടതിയുടെ 2019ലെ വിധിക്കെതിരായി സുപ്രീം കോടതിയെ സമീപിച്ച സതീഷ് ചന്ദര്‍ അഹൂജയുടെ അപേക്ഷയിലാണ് സുപ്രീം കോടതി വിധി. മകനുമായി വിവാഹമോചന നടപടികള്‍ പുരോഗമിക്കുന്ന മരുമകള്‍ക്ക് വീട്ടില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്ന കോടതി വിധിക്കെതിരെയാണ് സതീഷ് ചന്ദര്‍ അഹൂജ സുപ്രീം കോടതിയെ സമീപിച്ചത്. വീട് സ്വന്തമായി സമ്പാദിച്ചതാണെന്നും മകന് ഇതില്‍ അവകാശമില്ലെന്നുമായിരുന്നു ഇയാള്‍ കോടതിയെ അറിയിച്ചത്. ഗാര്‍ഹിക പീഡനം സംബന്ധിച്ച നിയമത്തിലെ പതിനേഴാം സെക്ഷന്‍ അനുസരിച്ചുള്ളതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതല്ല തന്‍റെ വീടെന്നായിരുന്നു സതീഷ് ചന്ദര്‍ അഹൂജയുടെ വാദം. ഈ വാദവും കോടതി തള്ളി.

ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സതീഷിന്റെ മരുമകൾ സ്‌നേഹ അഹൂജയ്ക്ക് ഈ വീട്ടിൽ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡൽഹി ഹൈക്കോടതി വിധി. എന്നാല്‍ താന്‍ സ്വയം സമ്പാദിച്ച വീട്ടില്‍ മകന് അവകാശമില്ല. പിന്നെ എങ്ങനെയാണ് മരുമകള്‍ക്ക് ഉണ്ടാവില്ല എന്നതായിരുന്നു കോടതിയില്‍ സതീഷ് ചന്ദര്‍ അഹൂജ വാദിച്ചത്.

പരമ്പരാഗതമായി കൈമാറിക്കിട്ടിയ സ്വത്തിനെ മാത്രം പലര്‍ക്ക് അവകാശമുള്ള സ്വത്ത് എന്നരീതിയില്‍ പതിനേഴാം സെക്ഷനിലെ 2ാം ക്ലോസിനെ കാണാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഗാര്‍ഹിക പീഡനം നടക്കുന്നുവെന്ന് പരാതിപ്പെടുന്നവര്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് മാറി താമസിക്കണമെന്ന പൊതുധാരണകള്‍ക്ക് പുറത്തെ സ്ത്രീകളെ പിന്തുണയ്ക്കുന്നതാണ് കോടതിയുടെ തീരുമാനം.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?

ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും

വാട്‌സ്ആപ്പ് ഇല്ലാതെയും വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാം

ഓരോ ഇടവേളകളിലും അപ്‌ഡേഷനുകള്‍ നടത്താന്‍ ശ്രമിക്കാറുള്ള വാട്‌സ്ആപ്പ് ഇതാ പുതിയ ഫീച്ചറുമായി എത്തിയിരിക്കുന്നു. ആളുകള്‍ക്ക് സന്ദേശം അയക്കാനുള്ളത ഗസ്റ്റ് ചാറ്റ് ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ക്കാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുന്നത്. നിലവില്‍

ഗൂഗിള്‍ മീറ്റിനും സൂമിനും വെല്ലുവിളി! കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഗൂഗിള്‍ മീറ്റും സൂമും പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ മീറ്റിംഗുകളും കോളുകളും ഷെഡ്യൂള്‍ ചെയ്യുന്നതും ജോയിന്‍ ചെയ്യുന്നതും നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. ഈ ഫീച്ചര്‍ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിലും വന്നുകഴിഞ്ഞു. വാട്‌സ്ആപ്പില്‍ ഇനി മുതല്‍

അന്തർ സംസ്ഥാന യോഗം നടത്തി

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എന്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം; അരി ലഭിക്കുക 24,77,337 കുട്ടികൾക്ക്; സപ്ലൈക്കോയ്ക്ക് ചുമതല നൽകി..!

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി ലഭിക്കുക. വിദ്യാർഥികൾക്കുള്ള അരി സിവിൽ

സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ കടുപ്പിച്ചു

റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.