കോവിഡ് ചികിത്സയിലായിരുന്ന ‘കൊറോണ’ പ്രസവിച്ചു; അമ്മയും പെൺകുഞ്ഞും സുഖമായിരിക്കുന്നു.

കൊല്ലം: കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന ‘കൊറോണ’ പെൺകുഞ്ഞിന് ജന്മം നൽകി. കൊല്ലം മതിലിൽ ഗീതാമന്ദിരത്തിൽ ജിനു സുരേഷിന്റെ ഭാര്യ കൊറോണയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പ്രസവിച്ചത്. 24കാരിയായ കൊറോണയുടെ രണ്ടാമത്തെ കുഞ്ഞാണിത്. അർപ്പിത എന്ന് പേരിട്ട കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു.

ഗർഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോൾ നടത്തിയ സ്രവ പരിശോധനയിലാണ് കൊറോണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഈ മാസം 10ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ 2.30നായിരുന്നു പ്രവസവം.

കൊല്ലം മതിലിൽ കാട്ടുവിളി വീട്ടിൽ ആർട്ടിസ്റ്റ് തോമസിന്റെ ഇരട്ടമക്കളാണ് കൊറോണയും കോറലും. പ്രകാശവലയം എന്ന അർത്ഥത്തിലാണ് മകൾക്ക് കൊറോണ എന്ന് പേരിട്ടതെന്ന് പിതാവ് പറയുന്നു. പ്രവാസിയായ ജിനു- കൊറോണ ദമ്പതികളുടെ മൂത്തമകൻ അഞ്ചു വയസുകാരൻ അർണബാണ്.

കൊറോണ എന്നത് മകളുടെ പേരിൽ മാത്രമല്ല, തോമസിന്റെ ഭാര്യ ഷീബ നടത്തിയിരുന്ന ബ്യൂട്ടിപാർലറിന്റെ പേരും കൊറോണ എന്നാണ്.

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം

“നവകേരളം പുതു വയനാട്“ സി.പി.ഐ (എം) ജില്ലാ വികസന സെമിനാർ സംഘടിപ്പിച്ചു

“നവകേരളം പുതു വയനാട്” എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ (എം) വികസന സെമിനാർ സംഘടിപ്പിച്ചു. സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത സെമിനാറിൽ ജില്ലാ

രസച്ചെപ്പ് ; കുട്ടികളുടെ അറിവുത്സവം

ബീനാച്ചി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും ബീനാച്ചി ഗവ. ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘രസച്ചെപ്പ് – കുട്ടികളുടെ അറിവുത്സവം’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് വി സ്മിത ഉദ്ഘാടനം

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: 77 ലക്ഷം രൂപ തട്ടിയെടുത്തയാൾ ഹരിയാനയിൽ പിടിയിൽ

കൽപ്പറ്റ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ചുണ്ടേൽ സ്വദേശിയിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹരിയാന സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന ഗുരുഗ്രാം സ്വദേശി വിനീത് ചദ്ധ

യുഡിഎസ്എഫ് ഡിഡിഇ ഓഫിസ് മാർച്ച് നടത്തി.

കൽപറ്റ: പി എം ശ്രീ വിഷയത്തിൽ സർക്കാർ ബിജെപിയുമായുള്ള അന്തർധാര അവസാനിപ്പിച്ച് വിദ്യാർഥികളുടെ അടിസ്ഥാനപരമായുള്ള വിദ്യാഭ്യാസത്തിൽ വർഗീയത വളർത്താനുള്ള നിലപാടിൽ സംസ്ഥാന സർക്കാർ പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു യുഡിഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ

മരങ്ങള്‍ ലേലം

ബാണാസുരസാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട്, കുറുമ്പാല ഭാഗങ്ങളിലെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ നാലിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.