പടിഞ്ഞാറത്തറ പഞ്ചായത്ത് പരിധിയിൽ ലൈഫ് ഭവനപദ്ധതിയിൽ വീടിന് അപേക്ഷ സമർപ്പിക്കേണ്ടവർക്ക് – നാളെ(4.8.2020) മുതൽ പഞ്ചായത്ത് ഓഫിസിന്റെ പുതിയ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
(കണ്ടെയ്ൻമെന്റ് സോണിൽ ഉള്ളവർക്ക് അപേക്ഷ നൽകാൻ സമയം നീട്ടി കിട്ടുന്നതാണ്)
അപേക്ഷ നൽകാൻ വരുന്ന എല്ലാവരും സുരക്ഷാ മുൻകരുതലോടെ വന്ന് അപേക്ഷ നൽകണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച