പടിഞ്ഞാറത്തറ കുടുംബ ആരോഗ്യകേന്ദ്രം പടിഞ്ഞാറത്തറ കുടുംബാരോഗ്യകേന്ദ്രമാക്കിയതിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈൻ സംവിധാനത്തിലാണ് ഉദ്ഘാടനം നടത്തിയത്. ആരോഗ്യ കുടുംബക്ഷേമന്ത്രി അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം കണ്ടെയിൻമെൻ്റ് സോണിലായതിനാൽ ഗ്രാമപഞ്ചായത്ത് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത് ബഹു: കൽപ്പറ്റ എംഎൽഎ സി.കെ ശശീന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.നൗഷാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് പുല്ലുമാരിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജി.സജേഷ്, ഹാരിസ്.സി.ഇ, സിന്ധു പുറത്തുട്ട്, ഉഷ ആനപ്പാറ, മെഡിക്കൽ ഓഫിസർ ഡോ :കിഷോർ കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് പഞ്ചായത്ത് സെക്രട്ടറി ജയരാജൻ എച്ച്എംസി അംഗങ്ങളായ ഇ.സി.അബ്ദുല്ല, ടി.പി.ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ