തരിയോട് ഗ്രാമപഞ്ചായത്തില്‍ നിലവില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ ഇല്ലെന്ന് പ്രസിഡണ്ട് ഷീജ ആന്റണി. പൊഴുതനയില്‍ കൊവിഡ് സ്ഥിരീകരിച്ചയാള്‍ പച്ചക്കറി വിതരണം ചെയ്ത 8 കടകള്‍ തരിയോട് അടച്ചിട്ടുണ്ട്. പടിഞ്ഞാറത്തറയുമായി അതിര്‍ത്തി പങ്കിടുന്ന മഞ്ഞൂറയില്‍ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തരിയോട് പഞ്ചായത്ത് അടിയന്തരയോഗം ചേര്‍ന്നു

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്..! പ്രമേഹം പിടിപെടാന് സാധ്യതയേറെ
മധ്യവയസില് മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള് പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില് ഒരു







