ബ്ലൂ ടിക് വെരിഫികേഷന്റെ പേരിലും തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലിസ്

ഫേസ്ബുക് പേജുകള്‍ മാനേജ് ചെയ്യുന്നവരുടെ പേര്‍സണല്‍ പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്തു നല്‍കുന്നു എന്ന രീതിയില്‍ വെരിഫൈഡ് ആയിട്ടുള്ള ഫേസ്ബുക് പേജുകളെ ടാഗ് ചെയ്ത് വ്യാജ ലിങ്കുകളോട് കൂടിയ മെസ്സേജുകള്‍ നോട്ടിഫിക്കേഷന്‍ ആയി വരുന്നുണ്ട്. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ ഫേസ്ബുക് ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന്‍ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാല്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍/ പേജുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .

കൂടാതെ UPI ( Unified Payments Interface ) ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ പ്രത്യേക കരുതല്‍ ഉണ്ടായിരിക്കണം. UPI നമ്പര്‍ രേഖപ്പെടുത്തിയാലും കൃത്യം ആണെന്നത് വീണ്ടും ഉറപ്പ് വരുത്തിയ ശേഷം മാത്രം സൂക്ഷ്മതയോടെ പേയ്‌മെന്റ്‌റ് തുടരണമെന്നും കേരള പൊലിസ് മുന്നറിയിപ്പ് നല്‍കി.

വാതിലുകള്‍ തുറന്നിട്ടു ബസ് സര്‍വീസ്; കുടുങ്ങിയത് 4099 ബസുകള്‍; പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ

ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു പൊലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 4099 ബസുകള്‍. ഇവരില്‍ നിന്ന് പിഴയായി ഈടാക്കിയത് 12,69,750 രൂപ. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി

ഫോൺ നന്നാക്കാൻ കൊടുത്തതോടെ ജീവിതം തകർന്നു; കൊൽക്കത്തയിൽ നിന്നുള്ള യുവതിയുടെ അനുഭവകഥ ഇങ്ങനെ…

ഫോണ്‍ റിപ്പയർ ഷോപ്പിലെ ജീവനക്കാർ സ്വകാര്യ വീഡിയോകള്‍ ചോർത്തിയതിനെ തുടർന്ന് കൊല്‍ക്കത്ത സ്വദേശിയായ യുവതി കടുത്ത മാനസിക സമ്മർദ്ദത്തില്‍.നന്നാക്കാൻ നല്‍കിയ ഫോണില്‍ നിന്ന് അനുമതിയില്ലാതെ വീഡിയോകള്‍ എടുത്ത് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ

ഓണ സീസൺ നസ്ലിൻ, കല്യാണി പ്രിയദർശൻ ചിത്രം ‘ലോക’യുടേതോ? ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ…

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ഷോ കഴിയുമ്ബോള്‍

മൂത്രം പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ടോ, വീട്ടില്‍ തിരിച്ചെത്താന്‍ കാത്തിരിക്കുന്നവരാണോ? എങ്കില്‍ പണി കിട്ടും

ചില ആളുകളുണ്ട് അവര്‍ക്ക് പുറത്തിറങ്ങിയാല്‍ മൂത്രശങ്കയുണ്ടായാലും ടോയ്‌ലറ്റില്‍ പോകാതെ മൂത്രം പിടിച്ചുവയ്ക്കും. പബ്ലിക് ടോയ്‌ലറ്റിലോ, മാളിലോ ഒക്കെ പോകാനുളള മടികൊണ്ടും മറ്റ് ചിലര്‍ വൃത്തിയുടെ പ്രശ്‌നംകൊണ്ടും അങ്ങനെ ചെയ്യാറുണ്ട്. പുറത്തുപോയി വീട്ടിലെത്തുന്നത് വരെ മൂത്രം

സ്വകാര്യ ബസ്സിലെ ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

കൊച്ചി: സ്വകാര്യ ബസുകളിലെ ഡ്രെെവർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഹെെക്കോടതി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും നല്‍കിയ ഹര്‍ജി തള്ളിയാണ്

നിങ്ങളുടെ കണ്ണുകൾക്ക് ദോഷം വരുത്തുന്ന ആറ് ദൈനംദിന ശീലങ്ങൾ അറിയാം

കണ്ണുകള്‍ നിങ്ങളുടെ ആരോഗ്യത്തിൻ്റെ ജാലകമാണ്. നിങ്ങളുടെ ശരീരത്തിലെ പ്രശ്നങ്ങൾ പലപ്പോഴും ആദ്യം പ്രതിഫലിക്കുന്നതും കണ്ണിലായിരിക്കും. അത്തരത്തിലുള്ള കണ്ണിനെ പരിപാലിക്കേണ്ടത് അത്യന്തം ആവശ്യമാണ്. പലപ്പോഴും നിങ്ങളറിയാതെ തന്നെ ദൈന്യംദിന ജീവിതത്തിലെ പല പ്രവർത്തിക​ളും നിങ്ങളുടെ കണ്ണുകളുടെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.