‘വയനാടിനെ വഞ്ചിക്കുന്ന എം.പി, യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 25 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാ യൂത്ത്മാർച്ചിന്റെ ഭാഗമായുള്ള
അനുബന്ധ പരിപാടികൾ തുടരുന്നു. തൊണ്ടർനാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുടവൻകോടി പുഴയിൽ തടയണ നിർമ്മിച്ചു. ജില്ലാ കമ്മിറ്റി അംഗം ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി രഗിൽ വി ആർ, അശ്വിനി തുടങ്ങിയവർ നേതൃത്വം നൽകി.

വാതിലുകള്‍ തുറന്നിട്ടു ബസ് സര്‍വീസ്; കുടുങ്ങിയത് 4099 ബസുകള്‍; പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ
ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു പൊലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 4099 ബസുകള്‍. ഇവരില്‍ നിന്ന് പിഴയായി ഈടാക്കിയത് 12,69,750 രൂപ. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി