പുല്‍പ്പള്ളി: പുല്‍പ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ കെ സുകുമാരനും സംഘവും പെരിക്കല്ലൂര്‍ കടവില്‍ വെച്ച് നടത്തിയ പരിശോധനയില്‍ അരക്കിലോ കഞ്ചാവുമായി വന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബത്തേരി സ്വദേശികളായ കരിമ്പുവയല്‍ കന്നുംപറക്കല്‍ കെ.എസ് സൂരജ് (19), റഹ്‌മത്ത് നഗര്‍ പള്ളത്ത് വീട് മുഹമ്മദ് ഫാറൂഖ് ( 22) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവെന്ന് പോലീസ് വ്യക്തമാക്കി.

എസ്‌വൈഎസ് സാന്ത്വനം; സംസ്ഥാനതല പരിശീലനം സമാപിച്ചു.
പടിഞ്ഞാറത്തറ: എസ്.വൈ.എസ് സാന്ത്വനം എമര്‍ജര്‍സി ടീമിന്റെ മൂന്നാം ഘട്ട സ്റ്റേറ്റ് പരിശീലനത്തിന്റെ സമാപന സെഷൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വയനാട് പന്തിപ്പൊയിലില്‍ നടന്ന