മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പാണ്ടിക്കടവ് പള്ളിയറ അമ്പലം നടപ്പാത എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷം വഹിച്ചു. എംജിഎൻആർജി എഞ്ചിനീയർ ഷമീൽ സി.എച്ച്, ജോഷി വാണാക്കുടി, മുസ്തഫ തയ്യുള്ളതിൽ, മമ്മൂട്ടി മുസ്ലിലാർ, അസീസ് മാസ്റ്റർ ഷിഹാബ് മലബാർ എൽസമ്മ ടീച്ചർ, ഗിരിജ ടീച്ചർ, രാധാകൃഷ്ണൻ, മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ