`ഛായാമുഖി 2023 ‘ : വനിതാ സംരംഭക പ്രദർശനം ഏപ്രിൽ 5 മുതൽ കൽപ്പറ്റയിൽ.

കൽപ്പറ്റ:
വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന വനിതാ സംരംഭക പ്രദർശനം `ഛായാമുഖി 2023 ‘ഏപ്രിൽ 5 മുതൽ കൽപ്പറ്റയിൽ നടക്കും. കൽപ്പറ്റ എൻ..എം.ഡിസി ഹാളിൽ ഒരുക്കുന്ന വനിതാ സംരംഭക പ്രദർശനത്തിൽ പ്രമുഖ ബ്രാൻഡുകൾ സ്റ്റാളുകൾ ഒരുക്കും

വനിതാ സംരംഭർക്കായി വനിതകൾ ഒരുക്കുന്ന വിപണന മേള എന്ന പ്രത്യേകത പ്രദർശനത്തിന് ഉണ്ടാകുമെന്ന് വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സ്ത്രീ ശാക്തീകരണത്തിന്റെ പുത്തൻ മുഖമായി ഛായാമുഖി മാറുമെന്ന് ചേംബർ സെക്രട്ടറി ബിന്ദു മിൽട്ടൺ പറഞ്ഞു .ഇനി മുതൽ എല്ലാ വർഷവും മേള വയനാട്ടിൽ ഒരുക്കുമെന്നും ചേംബർ ഭാരവാഹികൾ അറിയിച്ചു. കേരളം എമ്പാടും വിമൻ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്ന വിപണന മേളയുടെ തുടക്കമാണ് ഛായാമുഖിയുടെ ആദ്യ എഡിഷൻ .

വാണിജ്യ -വ്യവസായ ലോകത്തേക്ക് ഇറങ്ങിയിട്ടുള്ള വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങളും സംരംഭങ്ങളും മേളയിൽ ഉണ്ടാകും. സംരംഭകർക്ക് മൂലധനം കണ്ടെത്താനും വിനിയോഗിക്കാനും വിവിധ ലൈസൻസുകൾ നേടാനും സഹായിക്കാനും മാർഗ്ഗ നിർദേശം നല്കാനുമായി ബാങ്കുകളുടെയും വിവിധ വകുപ്പുകളുടെയും പ്രതിനിധികൾ മേളയിൽ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
ആസ്പിരേഷൻ ഡിസ്ട്രിക്ടായ വയനാട്ടിൽ കൂടുതൽ വനിതാ സംരംഭകരെ സൃഷ്ടിക്കാനും നില നിർത്താനുമുള്ള വേദിയായി ഛായാമുഖിയെ മാറ്റുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജനപ്രതിനിധികൾ , ജില്ലാ കളക്ടർ , വിവിധ വകുപ്പ് മേധാവികൾ , രാജ്യത്തെ ട്രേഡ് ഓർഗനൈസേഷനുകളുടെ പ്രതിനിധികൾ,ബാങ്ക് മേധാവികൾ , പ്രമുഖ സംരംഭകർ എന്നിവർ മൂന്നു ദിവസങ്ങളിൽ ആയി നടക്കുന്ന വിപണ മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.രാവിലെ 10 മണി മുതൽ രാത്രി 7 മണി വരെയാണ് മേള നടക്കുക.

ഭക്ഷ്യ സംസ്കരണം, ടൂറിസം, ഡയറി ഉൽപ്പന്നങ്ങൾ , ഹെർബൽ -ആയുർവേദിക് ഉൽപ്പന്നങ്ങൾ , മേക്കപ്പ് ഉല്പന്നങ്ങൾ ,ടെക്സ്റ്റയിൽസ് , സ്ത്രീ സൗഹൃദ ടൂറിസം കമ്പനികൾ, എന്നിവർ സ്റ്റാളുകൾ ഒരുക്കുന്നുണ്ട്. സ്റ്റാളുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.വനിതാ സംരംഭകർക്ക്‌ അവരുടെ സ്റ്റാളുകൾ ബുക്ക് ചെയ്യുന്നതിന് 8156929302,8075558443, 9447130566 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
കേരളത്തിലെ വനിതാ സംരംഭകരുടെ ആദ്യ കൂട്ടായ്മയാണ് വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് . വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേംബറിന്റെ ജില്ലാ ചാപ്റ്ററുകൾ വരും മാസങ്ങളിൽ രൂപീകരിക്കും. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് ചേംബർ ഭാരവാഹികൾ അറിയിച്ചു. വുമൺ ചേംബർ ഭാരവാഹികളായ ബിന്ദു മിൽട്ടൺ, അന്ന ബെന്നി , നിഷ ബിപിൻ,പാർവതി വിഷ്ണുദാസ്, എം.ഡി ശ്യാമള, ലിലിയ തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .

ജില്ലയിൽ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാൻ

കായികരംഗത്ത് ജില്ലയിൽ ഉണ്ടായത് വലിയ മുന്നേറ്റമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിൻ. വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് സംസ്ഥാന സർക്കാർ വിവിധ

ജില്ലയിലേവർക്കും പ്രാഥമിക ജീവൻ രക്ഷാ ഉപാധികളുടെ പരിശീലനം ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

കൽപറ്റ : വയനാട് ജില്ലയിലെ എല്ലാവർക്കും ബേസിക് ലൈഫ് സപ്പോർട്ട് (BLS) അഥവാ പ്രാഥമിക ജീവൻരക്ഷാ ഉപാധികളിൽ പരിശീലനം നൽകുന്ന ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ബഹു. പട്ടികജാതി, പട്ടികവർഗ്ഗ,

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽ നിന്ന് ഒഴിവാക്കും; കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽനിന്ന് ഒഴിവാക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പകരക്കാരെ നിയോഗിക്കാൻ തുടങ്ങി കളക്ടർമാർ. മിക്ക ജില്ലകളിലും പകരം അങ്കണവാടി വർക്കർമാരെയാണ് ബിഎൽഓയായി നിയോഗിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലി

ക്വട്ടേഷൻ ക്ഷണിച്ചു.

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സുൽത്താൻബത്തേരി അമ്മായിപ്പാലയിലെ ഗ്രാമീണ കാർഷിക മൊത്ത വിപണനകേന്ദ്രത്തിലെ വാണിജ്യാവശ്യത്തിനുള്ള സിംഗിൾ, ഡബിൾ ഷട്ടർ മുറികളും നാല് കോൾഡ് സ്റ്റോറേജ് മുറികളും വാടകയ്ക്ക് നൽകുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.

അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി മോഡൽ കോളജിൽ നവംബർ 10ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ജിഎസ്‌ടി കംപ്ലൈൻസ് ആൻഡ് ഇ-ഫയലിങ്‌, മൊബൈൽ സർവീസ് ടെക്‌നിഷ്യൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഏഴിന് വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.