കാവുംമന്ദം: വേനൽ ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ കുടിവെള്ളം ഒരുക്കുന്നതിന് സംസ്ഥാന ഗവൺമെന്റ് നിർദ്ദേശിച്ച തണ്ണീർ പന്തൽ പദ്ധതി തരിയോട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കാവുംമന്ദം ടൗണിൽ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എൻ ഗോപിനാഥൻ നിർവ്വഹിച്ചു. ജോജിൻ.ടി.ജോയി, വിജയൻ തോട്ടുങ്കൽ, സിബി എഡ്വേർഡ്, പി.വി.തോമസ്, ബാബുരാജ് പി.കെ, തങ്കച്ചൻ പി.ജെ, കെ.ടി. ബിജു, അഷ്റഫ് പി.കെ, അബ്ബാസ്, സുഭാഷ് കുമാർ , ശ്രീജേഷ് ടി.കെ, അനിൽ, ബിനോയി പി.വി , പ്രസംഗിച്ചു.

ജില്ലയിൽ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാൻ
കായികരംഗത്ത് ജില്ലയിൽ ഉണ്ടായത് വലിയ മുന്നേറ്റമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിൻ. വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് സംസ്ഥാന സർക്കാർ വിവിധ







