മൊതക്കര:
ഗവ :എൽ. പി. സ്കൂൾ മൊതക്കരയിൽ പഠനോത്സവവും ലോകജലദിനാചരണവും നടത്തി. വയനാട് ജില്ലാ പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി
ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എം അനിൽകുമാർ അധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപകൻ മണികണ്ഠൻ , പി ടി എ പ്രസിഡണ്ട് എം പി പ്രകാശൻ,വിനീത ടീച്ചർ, ബാലൻ സാർ,ഷീജ ബൈജു, കുര്യൻ കവനാൽ,
അനീഷ ദിപിൽ
എന്നിവർ സംസാരിച്ചു.
സ്കൂൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും, കല്പ വൃക്ഷ തൈ നടൽ, കുട്ടികളുടെ മികവ് തെളിയിക്കുന്നതിന്റെ ഭാഗമായിട്ടുള്ള കലാസൃഷ്ടികളുടെ പ്രദർശനം എന്നിവയും നടത്തി.