ലോക വന ജല കാലാവസ്ഥ ദിനാഘോഷം “മുളങ്കാട്ടിനുള്ളിൽ ഇത്തിരി നേരം” ശ്രേയസ് നെല്ലിമാളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളിത്തോട് ഉറവ്
ബാംബൂ ഗ്രോവിൽ സംഘടിപ്പിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺദേവ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു പാലക്കപ്രായിൽ അധ്യക്ഷത വഹിച്ചു.ശ്രേയസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ക്ലാസ്സെടുത്തു.മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീജു,രാധാമണി ഉറവിലെ ശിവരാജ്,സദാനന്ദൻ,കൊറീന മാഡം എന്നിവർ ആശംസകൾ അറിയിച്ചു.സെലീന സാബു സ്വാഗതവും,ജോയ്‌സി നന്ദിയും പറഞ്ഞു.

അപേക്ഷ ക്ഷണിച്ചു.
മീനങ്ങാടി മോഡൽ കോളജിൽ നവംബർ 10ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ജിഎസ്‌ടി കംപ്ലൈൻസ് ആൻഡ് ഇ-ഫയലിങ്, മൊബൈൽ സർവീസ് ടെക്‌നിഷ്യൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഏഴിന് വൈകിട്ട്







