എംപി പ്രിയങ്കഗാന്ധി വയനാട്ടിലെ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കണം:കേരള കോൺഗ്രസ്‌ ബി

പുൽപള്ളി:രാത്രി യാത്രാ നിരോധന വിഷയത്തിൽ പറഞ്ഞ വാക്കുപാലിച്ച് വയനാടൻ ജനതയോട് നീതിപുലർത്തുന്നതിന് വയനാട് എംപി പ്രിയങ്ക ഗാന്ധി തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ബി ബത്തേരി മണ്ഡലം – പുൽപ്പള്ളി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത്, തന്നെ വിജയിപ്പിച്ചാൽ വയനാടൻ ജനത അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ രാത്രി യാത്രാ നിരോധനം പിൻവലിക്കുമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകിയിരുന്നു. കോൺഗ്രസ് നേതാവും കർണ്ണാടക ഉപ മുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ വയനാട്ടിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ, അന്ന് കർണാടക മുഖ്യമന്ത്രി യുമായി സംസാരിച്ച് NH 766 നാഷണൽ ഹൈവേയിലൂടെ മുഴുവൻ സമയവും യാത്ര ചെയ്യാൻ തുറന്നു നൽകാമെന്നും പറഞ്ഞു.ജില്ലയിലെ യോഗങ്ങളിലെല്ലാം ഈ കള്ളവാഗ്ദാനം ആവർത്തിച്ചു പറഞ്ഞു കൊണ്ട് വോട്ട് വാങ്ങി വിജയിയിച്ച പ്രിയങ്കഗാന്ധി എം പി പിന്നീട് പാവം വയനാട്ടുകാരെ പച്ചയായി വഞ്ചിച്ചു. കേന്ദ്ര സർക്കാരിനെതിരെ ഇക്കാര്യത്തിൽ പാർലമെന്റിൽ ഒരക്ഷരം പോലും പറയാതെ കോൺഗ്രസ് എം പി, വയനാട്ടുകാരെ വിഡ്ഢികളാക്കി. എല്ലാ ജനകീയ വിഷയങ്ങളിലും മൗനം നടിക്കുന്ന പ്രിയങ്കഗാന്ധിക്ക് നീതിബോധവും ആത്മാർത്ഥതയുമുണ്ടെങ്കിൽ വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ തയ്യാറാകണണമെന്ന് യോഗം ആവശ്യപ്പെട്ടു. വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനും, യുഡിഎഫ് – ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുന്നതിനും ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗം തീരുമാനിച്ചു.
കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡണ്ട് സണ്ണി മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബത്തേരി മണ്ഡലം പ്രസിഡണ്ട് പി പി ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി കെ ലക്ഷ്മണ ദാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ ആർ ജയരാജ്, ജില്ലാ ട്രഷറർ വിജയൻ കൽപ്പറ്റ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പിജി പ്രകാശൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി ശശികുമാർ, ഭാരവാഹികളായ ഡോക്ടർ ബെഞ്ചമിൻ ഈശോ,അനിൽകുമാർ മാനന്തവാടി, സി ആര്‍ പ്രദീപ്,ഷിബി തമ്പാൻ,ടി കെ വിശ്വംഭരൻ കെ ജി അരുൺ,രാമചന്ദ്രൻ, സുമി ബാലൻ എന്നിവർ സംസാരിച്ചു.

അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി മോഡൽ കോളജിൽ നവംബർ 10ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ജിഎസ്‌ടി കംപ്ലൈൻസ് ആൻഡ് ഇ-ഫയലിങ്‌, മൊബൈൽ സർവീസ് ടെക്‌നിഷ്യൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഏഴിന് വൈകിട്ട്

ടെക്‌നീഷ്യൻ  നിയമനം

മീനങ്ങാടി ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ അല്ലെങ്കിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ

റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 15നകം പൂർത്തിയാക്കണം

ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും തങ്ങളുടെ റേഷൻ കാർഡും ആധാർ നമ്പറും സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ റേഷൻ കടകളിലോ എത്തി നവംബർ 15നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ

ഭിന്നശേഷിക്കാർക്ക് യു.ഡി ഐ.ഡി കാർഡിന് അപേക്ഷിക്കാം

ജില്ലയിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും യുഡിഐഡി കാർഡും ലഭിക്കുന്നതിന് അപേക്ഷ നൽകാത്ത ഭിന്നശേഷിക്കാര്‍ എത്രയുംവേഗം അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകർ ആധാർ കാർഡ്, ഫോട്ടോ, മൊബൈൽ നമ്പർ, ജനന തിയ്യതി എന്നിവ സഹിതം

എംപി പ്രിയങ്കഗാന്ധി വയനാട്ടിലെ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കണം:കേരള കോൺഗ്രസ്‌ ബി

പുൽപള്ളി:രാത്രി യാത്രാ നിരോധന വിഷയത്തിൽ പറഞ്ഞ വാക്കുപാലിച്ച് വയനാടൻ ജനതയോട് നീതിപുലർത്തുന്നതിന് വയനാട് എംപി പ്രിയങ്ക ഗാന്ധി തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ബി ബത്തേരി മണ്ഡലം – പുൽപ്പള്ളി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പാർലമെന്റ്

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം: ഹൈക്കോടതി

കൊച്ചി: മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നതിൽ അധികൃതർ തീരുമാനം എടുക്കാവൂവെന്ന് ഹൈക്കോടതി നിർദേശിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

1