2012 മുതല്‍ 2022 ഒക്ടോബര്‍ വരെയുള്ള വിവിധ കെ-ടെറ്റ് പരീക്ഷകള്‍ പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന മാര്‍ച്ച് 25 ന് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. കാറ്റഗറി 1, 2, 3, 4 എന്നിവയ്ക്ക് രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും റിസല്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത ഷീറ്റും ഹാള്‍ ടിക്കറ്റും അതിന്റെ പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍: 04936 202264.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്