കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് നിബന്ധനങ്ങള്‍ക്ക് വിധേയമായി 9 ശതമാനം പലിശ ഉള്‍പ്പെടെ കുടിശ്ശിക അടക്കുന്നതിനുള്ള കാലാവധി 2023 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. കുടിശ്ശിക ഒടുക്കുവാനുള്ള എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 206355.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ