തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും, മാനന്തവാടി എക്സൈസ് റെയിഞ്ച് പാർട്ടിയും, വയനാട് എക്സൈസ് ഇന്റലിജൻസ് പാർട്ടിയും സംയുക്തമായി ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ മാരക മയക്കു മരുന്നായ 0.079 ഗ്രാം എൽ. എസ്. ഡി സ്റ്റാമ്പുമായി ബാംഗ്ലൂർ ബസവേശ്വര നഗർ സ്വദേശിയായ അശ്വതോഷ് ഗൗഡ (23) യെ അറസ്റ്റ് ചെയ്തു. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിൽജിത്ത്. പി. ബി യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ്.വി, സുരേഷ് വെങ്ങാലിക്കുന്നേൽ, സിവിൽ എക്സൈസ് ഓഫീസർമാരായവിനോദ് പി.ആർ,ജോബിഷ്. കെ. യൂ, ബിനു. എം. എം, വിപിൻ. പി, എക്സൈസ് ഡ്രൈവർ അബ്ദുൽ റഹീം എം. വി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ