മാനന്തവാടി:വള്ളിയൂർക്കാവിലെ അമ്യൂസ്മെന്റ് പാർക്കുകളിലും വാഹന പാർക്കിങ്ങുകളിലും ഏർപ്പെടുത്തിയ അമിത ചാർജ് പിൻവലിക്കണം എന്ന് ആവശ്യപെട്ട് ബിജെപി പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞദിവസം സംയുക്തമായി നടത്തിയ ചർച്ചയിൽ നിന്നും ബിജെപി ഇറങ്ങിപ്പോയിരുന്നു ൽ.100 രൂപ ടിക്കറ്റ് ചാർജ് ആക്കിയ ചില റൈഡുകളിൽ ചാർജ് 90 രൂപ ആക്കിയിരുന്നു ഇത് പഴയ ടിക്കറ്റ് നിരക്കായി 80 രൂപ ആക്കണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.ചാർജ് നിരക്ക് കുറയ്ക്കാത്ത പക്ഷം റൈഡുകൾ സ്തംഭിപ്പിക്കുന്നത് അടക്കമുള്ള ഉപരോധങ്ങൾ ബിജെപി നടത്താൻ തീരുമാനിച്ചിട്ടുണ്ട് .പ്രതിഷേധ പ്രകടനം ബിജെപി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് മഹേഷ് കോളിച്ചാൽ നേതൃത്വം നൽകി. ഗിരിഷ് കട്ടക്കളം,ശ്രീജിത്ത് കണിയാരം,സി കെ ഉദയൻ,സനൽകുമാർ,രജിഷ് വള്ളിയൂർക്കാവ്,ഷിജിത്ത് കണിയാരം, വിജയൻ കൂവണ,നിതീഷ് ലോകനാഥൻ എന്നിവർ സംസാരിച്ചു

യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.
യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്







