ലോക വനം ജലം കാലാവസ്ഥ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രേയസ് വാകേരി യൂണിറ്റ് “ഈ തണലിൽ ഇത്തിരി നേരം”എന്ന പരിപാടി വാകേരി
തേൻകുഴിയിൽ സംഘടിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സി.സി.വർഗീസ്, സെക്രട്ടറി വർഗീസ്, ജോസ്,യൂണിറ്റ് സി.ഒ.ഗിരിജ എന്നിവർ സംസാരിച്ചു.അയൽക്കൂട്ടത്തിലെ സംരംഭകരെ ഷാൾ അണിയിക്കുകയും,ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.

പ്രായപൂർത്തിയാകാത്തകുട്ടിയോട് ലൈംഗിക അതിക്രമം; യുവാവിനെ റിമാണ്ട് ചെയ്തു.
മാനന്തവാടി: മാനന്തവാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തി യാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ റിമാണ്ട് ചെയ്തു. മാനന്തവാടി സ്വദേശി അതുൽ രാജ് (22) നെയാണ് മാനന്തവാടി എസ്എച്ച്ഒ പി.റഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം