എടവക : സാമൂഹ്യ കുടിവെള്ള പദ്ധതികളുടെ മികവാർന്ന പ്രവർത്തനത്തിന് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ അവാർഡിൽ എടവക പഞ്ചായത്തിന് ഇരട്ട നേട്ടം. ഇരുനൂറ് ഗുണഭോക്താക്കളിൽ കൂടുതൽ വരുന്ന ശുദ്ധജല വിതരണ സമിതികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം തോണിച്ചാൽ ജലനിധി ശുദ്ധജല വിതരണ സമിതിയും രണ്ടാം സ്ഥാനം കമ്മന മഹാത്മ ജലനിധി ശുദ്ധജല സമിതിയും കരസ്ഥമാക്കി. തൃശൂരിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിൽ നിന്നും തോണിച്ചാൽ ശുദ്ധജല സമിതി ഭാരവാഹികളായ വി.ജെ.ജോസഫ്, ടി. നാസർ, തുളസിദാസ് , ടി.ജി ജോയി എന്നിവരും മഹാത്മ ശുദ്ധജല വിതരണ സമിതിയുടെ ജിൽ സൺ തൂപ്പുങ്കര, ബാലൻ നെല്ലിക്കൽ, ജോസ്.എം.വി എന്നിവരും ചേർന്ന് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തേക്കുള്ള സംസ്ഥാനതല അവാർഡുകൾ ഏറ്റുവാങ്ങി.
ജില്ലയിൽ ഏറ്റവും മികവാർന്ന രീതിയിൽ ജലനിധി കുടിവെള്ള പദ്ധതി നടപ്പിലാക്കിയ പഞ്ചായത്താണ് എടവക . പുരസ്കാര ജേതാക്കളെ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ്, ജലനിധി ബി.ജി. ഫെഡറേഷൻ പ്രസിഡണ്ടും പഞ്ചായത്ത് അംഗവുമായ വിനോദ് തോട്ടത്തിൽ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്.എസില്‍







