പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റേഡിയത്തിൻ്റെ നിർമ്മാണം പൂർത്തിയായി. ഉദ്ഘാടനം ഈ മാസം 20ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി നസീമ നിർവ്വഹിക്കും.
പടിഞ്ഞാറത്തറ ടൗണിനോട് ചേർന്നാണ് വിശാലമായ കളിസ്ഥലം തയ്യാറാക്കിയിരിക്കുന്നത്. ടോയ്‌ലറ്റ്,ഡ്രസ്സിംഗ് റൂം തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് സ്റ്റേഡിയം തയ്യാറാക്കിയിട്ടുള്ളത് .
ജില്ലാ പഞ്ചായത്ത് 20l9-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയും, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് 9 ലക്ഷം രൂപയും ഫണ്ട് വകയിരുത്തിയാണ് ഇതിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.
ലോമാസ് ലൈറ്റ് നിർമ്മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ലെവൻസ് ഫുഡ്ബോൾ, വോളിബോൾ കോർട്ടുമടങ്ങുന്ന സ്റ്റേഡിയമാണിത്.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്