മേപ്പാടി ഗവ. പോളിടെക്നിക് കോളജിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ബാഡ്മിന്റൺ റാക്കറ്റ്, ബാഡ്മിന്റൻ ഷട്ടിലുകൾ, വോളിബോൾ, വോളിബോൾ നെറ്റ്, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, ബോൾ, ടെന്നിസ് ബോൾ, ക്രിക്കറ്റ് കിറ്റ് ബാഗ്, ഫുട്ബോൾ, പ്രാക്ടീസ് കോൺ, ജഴ്സികൾ തുടങ്ങിയവയാണ് നൽകേണ്ടത്. ഓഗസ്റ്റ് 25ന് ഉച്ച 12നകം ക്വട്ടേഷനുകൾ കോളജ് പ്രിൻസിപ്പലിന് നൽകണം.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







