പൊഴുതന ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തൊഴുത്ത് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, കിണർ റീചാർജ്, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സോക്ക് പിറ്റ് നിർമ്മാണം എന്നീ പ്രവൃത്തകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓഗസ്റ്റ് 30ന് വൈകിട്ട് 5 മണിക്കകം പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. ഫോൺ: 04936 255251.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്