സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇത്തവണത്തെ ഓണം വാരാഘോഷം സെപ്റ്റംബര്‍ 3 മുതൽ 9 വരെ ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അറിയിച്ചു. ജില്ലയിൽ ഓണാഘോഷത്തിന് സംഘടിപ്പിക്കേണ്ട പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിന്റെ അധ്യക്ഷതയിൽ ശനിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







