ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി).

ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ നിർമിച്ച 24 വീടുകളടങ്ങിയ ഭവന സമുച്ചയത്തിനൊപ്പമാണ് സൗരോർജജവും കാറ്റാടിപാടവും പ്രയോജനപ്പെടുത്തുന്നത്.

വീട് നിർമിക്കുക എന്നതിന് ഉപരിയായി പകൽ സമയം സൗരോർജ്ജവും രാത്രിയിൽ കാറ്റിന്റെ ശക്തിയെയും ഉപയോഗപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമായ വിൻഡ് ടർബൈൻ സജ്ജീകരിച്ചതിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതശൈലിയിലേക്ക് പുതിയ ദിശ കൂടി തുറന്നിരിക്കുകയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത്.

അനർട്ട്, നബാർഡ്, മീനങ്ങാടി ഗ്രാമപഞ്ചായത്ത്, എൻജിഒ ആയ ശ്രേയസ് എന്നിവ സംയുക്തമായി വകയിരുത്തിയ 10,40400 രൂപ ചിലവിലാണ് മൂന്നു കാറ്റാടി യന്ത്രങ്ങളും 15 ഓളം സൗരോർജ്ജ തെരുവ് വിളക്കുകളും ഉന്നതിയോട് ചേർന്ന് സജ്ജീകരിച്ചത്. 500 വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന വിൻഡ് ടർബൈയ്ൻ കുടുംബങ്ങൾക്കും ചെറിയ സ്ഥാപനങ്ങൾക്കും സ്വയംപര്യാപ്തമായ വൈദ്യുതി ഉത്പാദനത്തിന് മികച്ച മാർഗമാണ്.

സോളാർ പാനലുകളുമായി ചേർന്ന് ഹൈബ്രിഡ് സംവിധാനം ഒരുക്കുന്നതിലൂടെ സ്ഥിരതയുള്ള വൈദ്യുതി ലഭ്യത ഭാവിയിൽ ഉറപ്പാക്കാൻ കഴിയും. ഭാവിയിൽ കെഎസ്ഇബിയുമായി സഹകരിച്ച് വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഗ്രിഡിലേക്ക് നൽകാനും സാധിക്കും.

വീടുകളുടെ നിർമാണ പ്രവൃത്തിയും വൈദ്യുതി ഉൽപ്പാദനവും പൂർത്തിയായ ഉന്നതിയിലേക്ക് ഇനി ഗുണഭോക്തൃ കുടുംബങ്ങൾ മാറി താമസിക്കുകയേ വേണ്ടൂ.

*24 വീടുകൾക്ക് ചെലവ് 1.44 കോടി*

എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൂതന സംവിധാനങ്ങളും സജ്ജീകരിച്ച ആധുനിക പാർപ്പിട സമുച്ചയങ്ങളാണ് സബർമതി നഗറിൽ
സാക്ഷാത്കരിച്ചത്. 2015 – 20 കാലഘട്ടത്തിലെ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് പദ്ധതിക്ക് സ്ഥലം കണ്ടെത്തി തുടക്കം കുറിച്ചത്. 2020 അവസാനം പ്രവൃത്തി തുടങ്ങി.

മീനങ്ങാടി ഗ്രാമപഞ്ചായത്ത് 21 ലക്ഷം രൂപ ചിലവിട്ടാണ് 1.21 ഏക്കർ സ്ഥലം പദ്ധതിക്കായി കണ്ടെത്തിയത്. ഒരേക്കർ 24 വീടുകൾക്ക് വേണ്ടിയും 17 സെന്റ് വഴിക്ക് വേണ്ടിയും 4.5 സെന്റ് പൊതു ആവശ്യങ്ങൾക്ക് വേണ്ടിയും മാറ്റി. രണ്ട് കിടപ്പ് മുറി, ഹാൾ, സിറ്റ് ഔട്ട്‌, ശുചിമുറി, പുകയില്ലാത്ത അടുപ്പ്, വാട്ടർ ടാങ്ക് ഉൾപ്പെടെയാണ് ഓരോ വീടിന്റെയും നിർമാണം പൂർത്തീകരിച്ചത്.

സംസ്ഥാന വിഹിതവും ജില്ലാ പഞ്ചായത്ത് വിഹിതവും ഗ്രാമപഞ്ചായത്ത് വിഹിതവും ഹഡ്കോ ധനസഹായവും ഉപയോഗിച്ചാണ് തുക കണ്ടെത്തിയത്. ഒരു കുടുംബത്തിന് 6 ലക്ഷം രൂപ നിരക്കിൽ 1.44 കോടി രൂപ ഭവന നിർമാണത്തിന് ചിലവായി.

ജൽ ജീവൻ മിഷന്റെ കുടിവെള്ള കണക്ഷന് പുറമെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കിണർ, മാലിന്യ സംസ്കരണത്തിന് ആധുനിക ഉപാധികൾ, ഇന്റർലോക്ക് പതിപ്പിച്ച വഴി എന്നിവയെല്ലാം ഇവിടെ സജ്ജമാണ്.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.