കോട്ടത്തറ പി.എച്ച്.സി ക്ക് മുമ്പിൽ യുഡിവൈഎഫ് ധർണ്ണ നടത്തി.

കോട്ടത്തറ പഞ്ചായത്തിൽ കോവിഡ് മാനദണ്ഡങ്ങളിൽ ഇരട്ട നിയമം നടപ്പിലാക്കുന്നതായി ആരോപിച്ചു കൊണ്ട് യു.ഡി.വൈ.എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി കോട്ടത്തറ പി.എച്ച്.സിക്ക് മുമ്പിൽ സമരം നടത്തി. പഞ്ചായത്ത് കാര്യാലയവും അനുബന്ധ സ്ഥാപനങ്ങളും പ്രൈമറി കോൺടാക്റ്റിന്റെ പേരിൽ അടച്ചിട്ടിരിക്കുകയാണ്.സ്റ്റാഫും ചില ജനപ്രതിനിധികളും അധികൃതരുടെ നിർദ്ദേശപ്രകാരം നിരീക്ഷണത്തിൽ കഴിയുകയാണ്. എന്നാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിരിക്ഷണത്തിൽ കഴിയാതേ ഇറങ്ങിനടക്കുകയാണ്. ഇയാൾക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്നിട്ടും നടപടികൾ ഉണ്ടാവുന്നില്ല. കോവിഡ് നിയമം ലംഘിച്ചു നാട്ടിലിറങ്ങി നടക്കുന്ന ഇത്തരം ഉത്തരവാദിത്തപ്പെട്ട ജനങ്ങൾക്ക് മാതൃകയാകേണ്ടവരേ നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസ്സെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യു.ഡി.വൈ.എഫ്. പഞ്ചായത്ത് കമ്മിറ്റി സമരം സംഘടിപ്പിച്ചത്. യു.ഡി.വൈ.എഫ്. പഞ്ചായത്ത് ചെയർമാൻ വിനോജ് പന്തീരുപാറയിൽ അദ്ധ്യക്ഷത വഹിച്ചു.ഗഫൂർ വെണ്ണിയോട് സമരം ഉദ്ഘാടനം ചെയ്തു.എം.സിറാജ്, സിദ്ധീഖ്.കെ,കെ.മുഹമ്മദലി,ജിത്തു വാളൽ എന്നിവർ പ്രസംഗിച്ചു.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *